'എനിക്കിന്ന് പണിയെടുക്കാന്‍ മനസ്സില്ല', ഹൈക്കോടതി പറഞ്ഞാൽ ആര് അനുസരിക്കാൻ ? - ആനത്തലവട്ടം ആനന്ദന്‍
തിരുവനന്തപുരം: പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി ആനത്തലവട്ടം ആനന്ദന്‍. ഹൈക്കോടതിയെ പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറേണ്ട ആവിശ്യമില്ല. പണി എടുക്കാനുളള അവകാശം പോലെയാണ് പണിമുടക്കാനുളള അവകാശമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി പറഞ്ഞാല്‍ ആരെങ്കിലും പണിമുടക്കേണ്ടെന്ന് അനുസരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പണിമുടക്കേണ്ടെന്ന് പറയാന്‍ ഹൈക്കോടതിയ്ക്ക് എന്താണ് അധികാരം ഉളളത്. പണി എടുക്കണം എന്ന് ആരാണ് നിര്‍ബന്ധിക്കുന്നത്. എനിക്ക് ഇന്ന് പണിയെടുക്കാന്‍ മനസ്സില്ല. പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്താണ് അവകാശം. ഇത് വിലപ്പോകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പണിമുടക്കിൽ കേരളത്തിലെ എല്ലാ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞിരുന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ല. ഈ സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ പോലും ജോലിക്ക് പോകുന്നു. എന്നാൽ, വ്യാപാരികള്‍ മാത്രം കട അടക്കുന്നത് എന്തിന് എന്നും അദ്ദേഹം ചോദിച്ചിരുന്നു. കേരളത്തിൽ പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനവും വന്നത്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് എത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്ത് വിട്ടിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി എടുത്തിരുന്നത്. പണിമുടക്ക് ഇന്ന് രണ്ടാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെയാണ് ട്രേഡ് യുണിയനുകള്‍ രാജ്യ വ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തവേദി ആഹ്വാനം ചെയ്ത പണിമുടക്കിൽ ഒന്നാം ദിവസം രാജ്യത്ത് 25 കോടി തൊഴിലാളികള്‍ പണിമുടക്കി. തൊഴിലാളി സംഘടകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഗ്രാമീണ മേഖലകളിലെ തൊഴിലിടങ്ങൾ അടക്കം സ്തംഭിക്കുന്നതാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.
എന്നാൽ, ഒന്നാം ദിവസമായ ഇന്നലെ കേരളവും പണിമുടക്കിനോട് പൂർണ്ണമായ രീതിയിൽ സഹകരിച്ചിരുന്നു. പൊതു ജനങ്ങൾക്ക് പണിമുടക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. കേരളത്തിൽ ഹർത്താലിന് സമാനമായ രീതിയിൽ ആയിരുന്നു പണിമുടക്ക്. കടകൾ തുറന്നിരുന്നില്ല. സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയ്ക്ക് ഇറങ്ങിയവർ ബുദ്ധിമുട്ടി. സ്വകാര്യ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സും നിരത്തിൽ ഇറങ്ങിയില്ല.
ട്രെയിൻ സർവ്വീസ് നടന്നിരുന്നു. എന്നാൽ, യാത്രക്കാർ പൊതുവെ കുറവായിരുന്നു. സമരക്കാർ ട്രെയിനുകൾ തടഞ്ഞിരുന്നില്ല. തിരുവനന്തപുരം ആർ സി സി യിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോകാൻ നിരവധി പേർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവർക്ക് പൊലീസ് വാഹനം ഒരുക്കിയിരുന്നു. പൊതു ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരുന്നു. ഹോട്ടലുകൾ അടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞ് തന്നെ കിടന്നിരുന്നു. അതേസമയം, പണിമുടക്കിനെ ഹൈക്കോടതി തടഞ്ഞിരുന്നു. കൊച്ചി ബി പി സി എല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. പണിമുടക്ക് ഐ ടി മേഖലയെ കാര്യമായി ബാധിച്ചിരുന്നില്ല.
അതേസമയം, സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ആരും തന്നെ കടകൾ തുറക്കാത്ത സാഹചര്യം ആയിരുന്നു. കോഴിക്കോട് മിഠായി തെരുവിലെയും പാളയത്തും വലിയങ്ങാടിയിലെയും മുഴുവൻ കട കമ്പോളങ്ങളും അടഞ്ഞ് തന്നെ കിടന്നിരുന്നു. തട്ടുകടകൾ പോലും പ്രവർത്തിച്ചിരുന്നില്ല. എന്നാൽ, സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ ചിലയിടങ്ങളിൽ ഓടുന്നുണ്ടായിരുന്നു.












Click it and Unblock the Notifications