ബന്ധു പീഡിപ്പിച്ച് കൊന്ന ശ്രീലക്ഷ്മി മുമ്പും? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, കുടുംബത്തെ നാടുകടത്തി

ഏരൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആര്‍പി കോളനിയിലെ റബ്ബര്‍ ഷെഡിലുണ്ടെന്ന വിവരം ലഭിച്ചത്.

കൊല്ലം: അഞ്ചലില്‍ ശ്രീലക്ഷ്മി എന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുട്ടി മുമ്പും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാമെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ക്കെതിരേ നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഒടുവില്‍ ഇവരെ നാടുകടത്തി. കുട്ടിയുടെ അമ്മയ്‌ക്കെതിരേയാണ് നാട്ടുകാരുടെ പുതിയ ആരോപണം.

എല്ലാം അവര്‍ അറിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഇക്കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. പുതിയ ആരോപണവും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പോലീസ് ശക്തമായ നടപടിയെടുക്കും. കുട്ടിയുടെ സംസ്‌കാരത്തെ ചൊല്ലിയും വിവാദം ഉയര്‍ന്നു.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

കുട്ടിയുടെ കൊലപാതകത്തില്‍ വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കുട്ടി മുമ്പും വീട്ടില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എല്ലാം വീട്ടുകാര്‍ക്ക് അറിയാം

എല്ലാം വീട്ടുകാര്‍ക്ക് അറിയാം

ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവത്രെ. എന്നാല്‍ ഇവര്‍ എല്ലാം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടുകാര്‍ക്കെതിരേ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തി.

കുടുംബത്തെ നാടുകടത്തി

കുടുംബത്തെ നാടുകടത്തി

സംഭവം കൂടുതല്‍ വഷളാകുമെന്ന് മനസിലാക്കിയ പോലീസ് കുട്ടിയുടെ അമ്മയെയും കുടുംബത്തെയും വീട്ടില്‍ നിന്നു മാറ്റി. ഇവര്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇവരെ നാട്ടില്‍ നിന്നു മാറ്റിയത്.

മൃതദേഹം വീട്ടില്‍ സംസ്‌കരിച്ചില്ല

മൃതദേഹം വീട്ടില്‍ സംസ്‌കരിച്ചില്ല

കുട്ടിയുടെ മൃതദേഹം അമ്മയുടെ വീട്ടില്‍ സംസ്‌കരിക്കാനും നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് തൊട്ടടുത്ത അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. അമ്മയ്ക്ക് എല്ലാം അറിയാമെന്നാണ് നാട്ടുകാരുടെ ആരോപണം.

നാട്ടുകാര്‍ സദാചാര പോലീസോ?

നാട്ടുകാര്‍ സദാചാര പോലീസോ?

എന്നാല്‍ നാട്ടുകാര്‍ സദാചാര പോലീസ് ചമയുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോലും അമ്മയെ കാണിച്ചില്ലെന്നും പരാതി ഉയര്‍ന്നു. പോലീസ് നോക്കി നില്‍ക്കെയാണ് ഇവര്‍ക്കെതരേ നാട്ടുകാര്‍ ഒന്നടങ്കം തിരിഞ്ഞത്.

നാട്ടുകാര്‍ ഓടിച്ചുവിട്ടു

നാട്ടുകാര്‍ ഓടിച്ചുവിട്ടു

വീട്ടുകാര്‍ ദുര്‍നടപ്പുകാരാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇവരൊടൊപ്പമുണ്ടായിരുന്ന ബന്ധുക്കളെയും പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ ഓടിച്ചുവെന്നും ആരോപണമുണ്ട്.

കാണാന്‍ അനുവദിച്ചില്ല

കാണാന്‍ അനുവദിച്ചില്ല

കുഞ്ഞിനെ കാണാന്‍ പോലും നാട്ടുകാര്‍ അനുവദിച്ചില്ലെന്ന് അമ്മ പറയുന്നു. അവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്നും പറഞ്ഞു. കുട്ടിയുടെ അച്ഛനും മര്‍ദ്ദനമേറ്റത്രെ. പുതിയ ആരോപണം സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

ട്യൂഷന് പോയ ശ്രീലക്ഷ്മി

ട്യൂഷന് പോയ ശ്രീലക്ഷ്മി

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുളത്തൂപുഴയില്‍ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ട്യൂഷന്‍ ക്ലാസില്‍ പോയ ശ്രീലക്ഷ്മിയെ ആണ് കൊല്ലപ്പെട്ട നിലയില്‍ റബ്ബര്‍ ഷെഡില്‍ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധു രാജേഷ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന് പിന്നീട് വ്യക്തമായ സൂചന ലഭിച്ചിരുന്നു.

 സഹോദരീ ഭര്‍ത്താവ് രാജേഷ്

സഹോദരീ ഭര്‍ത്താവ് രാജേഷ്

ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷന് പോയത്. പിന്നീട് കാണാതാകുകയായിരുന്നു. രാജേഷിനെയാണ് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. കുട്ടിയെ രാജേഷ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

രാജേഷിനെയും

രാജേഷിനെയും

കുട്ടി ട്യൂഷന് വന്നിട്ടില്ലെന്ന വിവരം ലഭിച്ചപ്പോഴാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. കുട്ടിയെ കാണാതായതിനൊപ്പം രാജേഷിനെയും കാണാതായിരുന്നു. കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് രാജേഷിനെ കുളത്തൂപുഴക്ക് സമീപം വച്ച് കസ്റ്റഡിയിലെടുത്തത്.

 ക്രൂരതകള്‍ ഇങ്ങനെ

ക്രൂരതകള്‍ ഇങ്ങനെ

ഏരൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആര്‍പി കോളനിയിലെ റബ്ബര്‍ ഷെഡിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് അവിടെ പരിശോധിച്ചപ്പോള്‍ മൃതദേഹം കിട്ടി. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. കൊലപാതകത്തിന് ശേഷവും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+