Get Updates
Get notified of breaking news, exclusive insights, and must-see stories!

നയന സൂര്യന്റെ മരണം കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകി? പൊലീസ് സര്‍ജന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ പൊലീസ് സര്‍ജന്‍ നല്‍കിയ 162 മൊഴിയുടെ പകര്‍പ്പ് പുറത്ത്. ദി ഫോര്‍ത്ത് ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസറും പൊലീസ് സര്‍ജനുമായ ഡോ ശശികലയുടെ മൊഴി പകര്‍പ്പ് പുറത്ത് വിട്ടത്. ശശികലയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം പൊലീസ് കേസ് തീര്‍പ്പാക്കിയത്.

കഴുത്തിനേറ്റ ബലമാണ് നയന സൂര്യന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് 162 മൊഴിയില്‍ ഡോ ശശികല പറയുന്നത്. കണ്‍സ്ട്രക്ഷന്‍ ഫോഴ്‌സ് ഓണ്‍ നെക്ക് എന്നാണ് മരണകാരണമായി ശശികല പറയുന്നത്. സുഹൃത്തുക്കള്‍ ബലം പ്രയോഗിച്ചാണ് വാതില്‍ തുറന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ താന്‍ അവിടെ പോയി ആ സ്ഥലം കണ്ടിരുന്നു എന്ന് ശശികല പറയുന്നു.

1

കട്ടിലില്‍ ചുരുട്ടിയ നിലയില്‍ ഒരു ബെഡ് ഷീറ്റ് കണ്ടിരുന്നു. ഒരാള്‍ക്ക് സ്വന്തമായി കഴുത്തില്‍ ബലം പ്രയോഗിക്കുന്നതിന് പരിധിയുണ്ട്. എന്നാല്‍ ഒരു ബെഡ് ഷീറ്റ് കൊണ്ട് കഴുത്ത് ഞെരിക്കാന്‍ കഴിയും എന്നാണ് ശശികല മൊഴിയില്‍ പറയുന്നത്. രണ്ട് തരത്തിലുള്ള ആളുകളാണ് ഇങ്ങനെ ചെയ്യുന്നത് എന്നും ശശികല മൊഴിയില്‍ പറയുന്നു. ഒന്ന് സെക്ഷ്വല്‍ അസ്ഫിക്‌സിയ എന്ന ദുസ്വാഭവമുള്ളവര്‍.

2

ഇത്തരക്കാര്‍ കഴുത്തില്‍ ബലം പ്രയോഗിച്ച് രതിമൂര്‍ച്ഛ തേടുന്നവരാണ്. ഡിപ്രഷന്‍ അനുഭവിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. നയനയുടെ കേസില്‍ ഇതില്‍ ഏതാണ് സംഭവിച്ചത് എന്ന് വ്യക്തമായി പറയാന്‍ കഴിയില്ല എന്നാണ് മൊഴിയില്‍ പറയുന്നത്. തെന്റ ഗുരുവായ ലെനിന്‍ രാജേന്ദ്രന്റെ മരണത്തില്‍ നിരാശയിലായിരുന്നു നയന എന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു എന്നും ശശികല മൊഴിയില്‍ പറയുന്നു.

3

നയനയുടെ ഷുഗര്‍ ലെവല്‍ താഴ്ന്ന അവസ്ഥയിലായിരുന്നു. ഷുഗര്‍ ലെവല്‍ 25 മില്ലിഗ്രാം പെര്‍ ഡെസി ലിറ്ററില്‍ താഴെ ആകുന്നത് വളരെ അപകടകരമാണ്. നയനയുടെ വലത് കണ്ണിലെ കോശങ്ങളില്‍ ഇത് 22 മില്ലിഗ്രാം പെര്‍ ഡെസിലിറ്ററും ഇടത് കണ്ണിലെ കോശങ്ങളില്‍ 0.7 മില്ലിഗ്രാം പെര്‍ ഡെസിലിറ്ററുമാണ്. നയന ബെഡ്ഷീറ്റ് കഴുത്തില്‍ മുറുക്കി കിടക്കവെ ഷുഗര്‍ ലെവല്‍ താഴ്ന്നിരിക്കാമെന്നും അത് വളരെ വേഗത്തില്‍ മരണത്തിലേക്ക് നയിച്ചിരിക്കാം എന്നുമാണ് മൊഴിയില്‍ പറയുന്നത്.

4

എന്നാല്‍ മരണകാരണം കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല എന്നാണ് ശശികല പറയുന്നത്. നയന സൂര്യന്റെ സ്വാബ്, രക്തം എന്നിവ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ നഖങ്ങളോ വസ്ത്രങ്ങളോ പരിശോധനക്ക് അയച്ച കാര്യം പറഞ്ഞിട്ടില്ല. നയനയുടെ ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതത്തെ കുറിച്ചും മൊഴിയില്‍ പറയുന്നില്ല.

5

2019 ഫെബ്രുവരി 24 നാണ് 28 കാരിയായ നയന സൂര്യന്‍ അന്തരിക്കുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ നയനയെ കണ്ടെത്തുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് നയന സൂര്യന്‍ സിനിമ മേഖലയില്‍ അരങ്ങേറുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+