കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ല

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. എല്‍ഡിഎഫ് ഔദ്യോഗികമായി സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാത്തിടത്തോളം, പാലാ സീറ്റിന്റെ കാര്യം മുന്നണി വേദികളില്‍ ഉന്നയിക്കാന്‍ ആകാത്ത സ്ഥിതിയിലാണ് എന്‍സിപി. ഇതിനായി നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തിരുന്നു.

പാലായില്‍ കാപ്പന്‍ പിന്‍മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനംപാലായില്‍ കാപ്പന്‍ പിന്‍മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം

തെരുവില്‍ നില്‍ക്കുമ്പോള്‍ 'സഖാവ്' ആകുന്ന വൈദികന്‍... ഇതാ കാണൂ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതെരുവില്‍ നില്‍ക്കുമ്പോള്‍ 'സഖാവ്' ആകുന്ന വൈദികന്‍... ഇതാ കാണൂ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെ

ഇതിനിടെയാണ് മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ യോഗം വിളിച്ചു എന്ന പ്രചാരണം വരുന്നത്. എന്നാല്‍ അതിനേയും തള്ളിക്കളയുകയാണ് മന്ത്രിയും എന്‍സിപി നേതാവും ആയ എകെ ശശീന്ദ്രന്‍. മാണി സി കാപ്പന്റേത് ഒറ്റപ്പെട്ട അഭിപ്രായം മാത്രമാണെന്നും എകെ ശശീന്ദ്രന്‍ പറയുന്നു. വിശദാംശങ്ങള്‍...

മുന്നണിമാറ്റത്തിന് യോഗമോ

മുന്നണിമാറ്റത്തിന് യോഗമോ

എന്‍സിപി ഇടതുമുന്നണി വിടുന്നത് സംബന്ധിച്ചുളഅള ചര്‍ച്ചയ്ക്കായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചു എന്നത് പ്രചാരണം മാത്രമാണ് എന്നാണ് എകെ ശശീന്ദ്രന്‍ പറയുന്നത്. ട്വന്റി ഫോറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്തരത്തിലുള്ള ഒരു പരിപാടിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചര്‍ച്ച ചെയ്തിട്ടേ ഇല്ല

ചര്‍ച്ച ചെയ്തിട്ടേ ഇല്ല

എന്‍സിപി ഇടതുമുന്നണി വിടുന്നതിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടേ ഇല്ലെന്നാണ് ശശീന്ദ്രന്‍ പറയുന്നത്. അക്കാര്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ടിപി പീതാംബരന്‍, മുന്നണി മാറ്റത്തെ തള്ളിയിരുന്നു.

അതൊരു രാഷ്ട്രീയമാണ്

അതൊരു രാഷ്ട്രീയമാണ്

എല്‍ഡിഎഫ് വിടുക എന്നത് ഒരു രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ കുറിച്ച് തങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പുതിയൊരു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകണം. അത്തരമൊരു പ്രതിസന്ധി പുറത്തോ പാര്‍ട്ടിയ്ക്കകത്തോ ഇപ്പോള്‍ ഉള്ളതായി കരുതുന്നില്ല എന്നാണ് എകെ ശശീന്ദ്രന്റെ വിശദീകരണം.

ഒറ്റപ്പെട്ട അഭിപ്രായം

ഒറ്റപ്പെട്ട അഭിപ്രായം

പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ എല്‍ഡിഎഫ് വിടുക എന്ന നിലപാടിലാണ് മാണി സി കാപ്പന്‍. എന്നാല്‍ അതെല്ലാം ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ലേ എന്ന് പറഞ്ഞ് തള്ളുകയായിരുന്നു ശശീന്ദ്രന്‍. പാര്‍ട്ടി എന്തായാലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.

സിറ്റിങ് സീറ്റ് വാദം

സിറ്റിങ് സീറ്റ് വാദം

സിറ്റിങ് സീറ്റില്‍ മത്സരിക്കുക എന്നതാണ് കീഴ് വഴക്കം എന്നായിരുന്നു കഴിഞ്ഞദിവസം ടിപി പീതാംബരനും പറഞ്ഞത്. സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച വേണ്ടേ എന്ന് എല്‍ഡിഎഫ് യോഗത്തില്‍ അദ്ദേഹം ആരാഞ്ഞെങ്കിലും അത് തത്കാലം വേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.

കാപ്പന് കുട്ടനാട്

കാപ്പന് കുട്ടനാട്

രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം നേരത്തേ തന്നെ മാണി സി കാപ്പന്‍ തള്ളിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് സീറ്റ് നല്‍കാന്‍ ആവില്ലെന്നാണ് കാപ്പന്റെ നിലപാട്. എന്നാല്‍, തോമസ് ചാണ്ടി മത്സരിച്ചിരുന്ന കുട്ടനാട് സ്ഥാനാര്‍ത്ഥിയാകാന്‍ കാപ്പന് മേല്‍ സമ്മര്‍ദ്ദമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതും എന്‍സിപിയുടെ സിറ്റിങ് സീറ്റാണ്.

മഞ്ഞുരുകിയില്ലെങ്കില്‍

മഞ്ഞുരുകിയില്ലെങ്കില്‍

നിലവിലെ സാഹചര്യത്തില്‍ എന്‍സിപിയില്‍ രണ്ട് വിഭാഗമാണുള്ളത്. എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ എല്‍ഡിഎഫില്‍ തുടരണം എന്ന നിലപാടുകാരാണ്. സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ അടക്കമുള്ളവര്‍ മാണി സി കാപ്പനൊപ്പവും ആണ്. എന്നാല്‍ ശരദ് പവാറിന്റെ ഇടപെടലോടെ മഞ്ഞുരുക്കല്‍ സാധ്യമാകും എന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

മുന്നണി വിടുന്നതിനെ കുറിച്ച് ശരദ് പവാര്‍ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല. ദേശീയ തലത്തില്‍ ഇടതുനേതാക്കളുമായി അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ മുന്നണിമാറ്റം ഗുണകരമാവില്ലെന്നും വിലയിരുത്തലുണ്ട്.

കോണ്‍ഗ്രസിന്റെ 2+1 ഫോര്‍മുല! തവനൂരില്‍ പൊതു സ്വതന്ത്രന്‍ ഫിറോസ് കുന്നംപറമ്പില്‍? ലീഗ് വഴങ്ങുമോകോണ്‍ഗ്രസിന്റെ 2+1 ഫോര്‍മുല! തവനൂരില്‍ പൊതു സ്വതന്ത്രന്‍ ഫിറോസ് കുന്നംപറമ്പില്‍? ലീഗ് വഴങ്ങുമോ

സീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ചസീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ച

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

English summary
NCP Row in Kerala: AK Saseendran says, no meeting regarding alliance shift called by Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X