പിണറായി മാത്രമല്ല തോമസ് ചാണ്ടിയുടെ ശക്തി: എല്ലാം കളക്ടറുടെ തലയ്ക്ക് ചാരുന്നു?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കായല്‍ കൈയ്യേറ്റമടക്കമുള്ള ആരോപണങ്ങളില്‍ കുറ്റസമ്മതം നടത്തിയതിനു പി്ന്നാലെ മലക്കം മറിഞ്ഞ് മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമില്ലെന്നും തോമസ് ചാണ്ടി.

വിടി ബല്‍റാമിന് മറുപടിയുമായി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം തോമസ്ചാണ്ടിക്ക് പിന്തുണയുമായി എന്‌സിപി കേന്ദ്ര നേതൃത്വം രംഗത്തെത്തി. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് എന്‍സിപ് ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറയുന്നത്.ആരോപണങ്ങള്‍ പാര്‍ട്ടിയെ മോശമാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമില്ലെന്നും അദ്ദേഹം.

കളക്ടര്‍ക്ക് തെറ്റ്്പറ്റി

കളക്ടര്‍ക്ക് തെറ്റ്്പറ്റി

കായല്‍ കൈയ്യേറ്റമടക്കമുള്ള ആരോപണങ്ങളില്‍ ജില്ലാ കളക്ടര്‍ക്ക് തെറ്റുപറ്റിയെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് കളക്ടര്‍ അനുപമയുടെ പക്കലുള്ളതെന്നും ഇത് അന്തിമമല്ലെന്നും അദ്ദേഹം പറയുന്നു.

പിണറായി മാത്രമല്ല

പിണറായി മാത്രമല്ല

തോമസ്ചാണ്ടി കായല്‍ കൈയ്യേറിയതിന് തെളിവടക്കം പുറത്തു വന്നിട്ടും തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. എന്‍സിപി കേന്ദ്ര നേതൃത്വവും തോമസ് ചാണ്ടിയെ പിന്തുണച്ച് രംഗത്തെത്തി.

ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെ്ന്നാണ് കേന്ദ്ര് നേതൃത്വം വ്യക്തമാക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

പാര്‍ട്ടിയെ മോശമാക്കാന്‍

പാര്‍ട്ടിയെ മോശമാക്കാന്‍

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയെ മോശമാക്കാനാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതാണെന്നും അതുപോലെയാണ് ഇതെന്നും അദ്ദേഹം.

വിചിത്ര തീരുമാനം

വിചിത്ര തീരുമാനം

തോമസ് ചാണ്ടി വിവാദത്തില്‍ പ്രാദേശിക ഘടകങ്ങളില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ വിവാദം ചര്‍ച്ച ചെയ്യാതെയാണ് തോമസ്ചാണ്ടിയെ പിന്തുണയ്ക്കുന്ന തീരുമാനം കൈക്കൊണ്ടത്.

ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ

ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ

തോമസ് ചാണ്ടി വിവാദത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം തോമസ് ചാണ്ടിയെ പിന്തുണച്ച് രംഗത്തെത്തിിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരായ വിവാദത്തില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

English summary
ncp supports controversy against thomas chandi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്