കോൺഗ്രസ് ഭരിച്ചിട്ടും നെടുമ്പാശേരി വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകാൻ കഴിഞ്ഞില്ല: കെ മുരളീധരൻ
തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരിച്ചിട്ടും നെടുമ്പാശേരി വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകാൻ കഴിഞ്ഞില്ലെന്ന് കെ മുരളീധരൻ എം പി. കെ കരുണാകരൻ്റെ കാലത്തെ പ്രവർത്തനമാണ് കോൺഗ്രസിന് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ കരുണാകരൻ്റെ കാലത്തെ പ്രവർത്തനം കോൺഗ്രസിന് മുതൽക്കൂട്ടാകും. നിലവിലുള്ള കോൺഗ്രസ് നേതൃത്വത്തിന് നിരവധി പാഠങ്ങൾ അതിൽ നിന്ന് പഠിക്കാനുണ്ട്. അഞ്ചുകൊല്ലം നന്നായി പ്രയാസപ്പെടേണ്ടി വരും എന്നതിൽ തർക്കമില്ല - മുരളീധരൻ പറഞ്ഞു.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

ജനങ്ങൾക്ക് വേണ്ടി നന്നായി കഠിനാധ്വാനം ചെയ്യണം. വരുന്ന അഞ്ചുവർഷക്കാലം പ്രവർത്തന രീതിയിൽ മികച്ച മൂല്യങ്ങൾ കൊണ്ടുവരാൻ കോൺഗ്രസിന് കഴിയണം. പ്രവർത്തനവും കഠിനാധ്വാനവും അല്ലാതെ മറ്റു മാജിക്കുകൾ ഒന്നുമില്ല - മുരളീധരൻ വ്യക്തമാക്കി.

അന്നം നൽകുന്നവനൊപ്പം ജനങ്ങൾ നിൽക്കും. അതാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞത്. കോൺഗ്രസ് പ്രവർത്തകർ പരിഭവം മാറ്റിവെച്ച് ഒറ്റക്കെട്ടായി നിൽക്കണം. നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ മാത്രമേ കോൺഗ്രസിന് നല്ല രീതിയിൽ ജനങ്ങളോടൊപ്പം ഐക്യപ്പെടാൻ കഴിയുകയുള്ളുവെന്നും മുരളീധരൻ പ്രതികരിച്ചു.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications