Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം അവസാനിക്കാതെ ദുല്‍ഖർ,ബ്രാഹ്മണൻ ബീഫ് ആവശ്യപ്പെടുന്ന സീൻ, വരനെ ആവശ്യമുണ്ട് വീണ്ടും വിവാദത്തിൽ

കൊച്ചി; വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിത്തില്‍ നായയുടെ പേരിനെ ചൊല്ലിയുള്ള വിവാദം വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ വളര്‍ത്ത് നായയ്ക്ക് പ്രഭാകരന്‍ എന്ന പേര് നല്‍കിയതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിലെ പരാമര്‍ശനം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരമെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രഭാകര എന്ന വിളി പട്ടണ പ്രവേശം എന്ന സിനിമയിലെ തമാശ രംഗത്തില്‍ നിന്നും കടമെടുത്തതാണെന്നാണ് ദുല്‍ഖറിന്റെ വിശദീകരണം. ആരേയും ബോധപൂര്‍വ്വം അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പ്രഭാകരന്‍ എന്നത് കേരളത്തില്‍ സാധാരണ ഉപയോഗിക്കുന്ന പേരാണെന്നും ദുല്‍ഖര്‍ ട്വീറ്ററില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിത്രത്തിലെ മറ്റൊരു രംഗവും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പുതിയ വിവാദം ഇങ്ങനെ.

 ബീഫ് ചോദിക്കുന്ന രംഗം

ബീഫ് ചോദിക്കുന്ന രംഗം

ചിത്രത്തിലെ തമിഴ് ബ്രാഹ്മണന്‍ ബീഫ് ആവശ്യപ്പെടുന്ന രംഗമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ രംഗം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് നിരവധി പേര്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇതുമായി ബന്ധപ്പെട്ടആരോപണം ഉയര്‍ന്നത്. എന്നാല്‍ ഇതില്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. സിനിമയിലെ ദുല്‍ഖര്‍ സല്‍മ്മാന്റെ അയല്‍ക്കാരായ ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമാണ് ബീഫ് ചോദിക്കുന്നത്.

നാണമില്ലേ

നാണമില്ലേ

വിവാദവുമായി ബന്ധപ്പെട്ട് ജെമിനി സെവന്‍ത് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുവന്ന പരാമര്‍ശം ഇങ്ങനെ, തമിഴ് ബ്രാഹ്മണര്‍ ബീഫ് ചോദിക്കുന്ന രംഗം ഉള്‍പ്പെടുത്തിയ ചിത്രത്തില്‍ അഭിനയിച്ചതില്‍ സുരേഷ് ഗോപി, ശോഭന, ഉര്‍വശി എന്നിവര്‍ക്ക് നാണമില്ലേ എന്ന് ചോദിക്കുന്നു. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ടാഗ് ചെയ്തുകൊണ്ടാണ് മറ്റൊരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനായ അനൂപ് സത്യനും നിര്‍മ്മാതവും നടനുമായ ദുല്‍ഖര്‍ സല്‍മ്മാനും ഇതുമായി ബന്ധപ്പെട്ട് സന്ദേശം അയച്ചെന്നും അവരൊന്നും മറുപടി നല്‍കിയില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. ഈ രംഗം സെന്‍സര്‍ ബോര്‍ഡ് എങ്ങനെയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

പ്രതികരിച്ച് സീമാന്‍

പ്രതികരിച്ച് സീമാന്‍

അതേസമയം, ചിത്രത്തിലെ പ്രഭാകര വിളി സംഭാഷണത്തില്‍ പ്രതികരിച്ച് സീമാന്‍ രംഗത്തെത്തി. വിവാദ സംഭാഷണവുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ന്യായീകരണം അംഗീകരിക്കാനാവില്ലെന്ന് സീമാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ദുല്‍ഖര്‍ ഖേദപ്രകടനം മാത്രം നടത്തിയാല്‍ പോര, ചിത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട സംഭഷണം നീക്കണമെന്നും സീമാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ആവര്‍ത്തിക്കരുത്

ആവര്‍ത്തിക്കരുത്

ഭാവിയില്‍ തമിഴ്നേതാക്കളെ തരംതാഴ്ത്തുന്ന തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സീമാന്‍ മുന്നറിയിപ്പ് നല്‍കി. ദുല്‍ഖറിന്റെ ക്ഷമാപണം ഞാന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒഴിവുകഴിവുകള്‍ അസ്വീകാര്യമാണെന്നും സംഭാഷണം സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും സീമാന്‍ വ്യക്തമാക്കി.

 ആദ്യ ചിത്രം

ആദ്യ ചിത്രം

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ കന്നിചിത്രമാണ് വരനെ ആവശ്യവുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തിയ ചിത്രമാണ്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള ചിത്രം കൂടിയാണ്. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനി ഡിക്യൂ വെഫെയറാണ് ചിത്രം നിര്‍മ്മിച്ചത്.ചിത്രം കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+