Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ച യോ​ഗം ഇന്ന്; കേരളം സാഹചര്യം വിശദീകരിക്കും

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ‌ കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോ​ഗത്തിൽ സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകും. രാജ്യത്തെ കോവിഡ് മുൻ കരുതലുകൾ, നടപടികൾ തുടങ്ങിയവ യോ​ഗം വിലയിരുത്തും.

ഓൺലൈനായി ചേരുന്ന യോ​ഗത്തിൽ സംസ്ഥാന ആരോ​ഗ്യമന്ത്രിമാർ, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോ​ഗ്യമന്ത്രാലയ ഉദ്യോ​ഗസ്ഥർ, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.അതേ സമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിൽ കേരളത്തിലെ സാഹചര്യം ആരോ​ഗ്യമന്ത്രി വിശദീകരിക്കും.

Covid

കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ . ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുപ്പെട്ട സാഹചര്യത്തിൽ മുൻ കരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാണെന്നുമാണ് കേരളം അറിയിക്കുക.

ആശുപത്രികളിൽ മാസ്ക് ഉപയോ​ഗിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർ​ദ്ദേശമുണ്ട്. രോ​ഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കും. രോ​ഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം.

ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

അതേ സമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ‌ മാസ്ക് ഉപയോ​ഗിക്കണമെന്ന് ആരോ​ഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ നിർദേശം ഉണ്ട്. ആരോ​ഗ്യ പ്രവർകത്തകരും ആശുപത്രികളിൽ എത്തുന്ന രോ​ഗികളും മാസ്ക് ഉപയോ​ഗിക്കണെമന്നാണ് നിർ​ദ്ദേശം

നിർബന്ധം ആക്കിയിട്ടില്ലെങ്കിലും മുൻകരുതലായും രോ​ഗ വ്യാപനം തടയാനും ഉപയോ​ഗിക്കണമെന്നാണ് നിർദ്ദേശം. കോവിഡ് രോ​ഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോ​ഗം വിലയിരുത്തി, അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും യോ​ഗം
വ്യക്തമാക്കി.

കേസുകളിൽ വർദ്ധന എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകളിൽ വർദ്ധനവ് ഉള്ളതെന്നും ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോ​ഗത്തിൽ നിർദ്ദേശം ഉയർന്നു. ആവശ്യത്തിന് ഐസോലേഷൻ , ഐസിയു ബെഡുകൾ ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകി. മരണ കണക്കിൽ ആശങ്ക വേണ്ടെന്നും യോ​ഗം വ്യക്തമാക്കി. റാൻഡം പരിശോധന നടത്തേണ്ടെന്നും രോ​ഗ ലക്ഷണങ്ങള്‌ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നും ഉന്നതതല യോ​ഗം നിർദ്ദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+