Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ സുധാകരനില്‍ ഉറപ്പിച്ചു: അനുകൂലമായത് 3 ഘടകങ്ങള്‍, ഒപ്പം ചേര്‍ന്ന് സതീശനും

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഈ ആഴ്ചയോടെ തന്നെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് എഐസിസി നേതൃത്വം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളുമായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ രാത്രി പോലീസ് സ്‌റ്റേഷനില്‍ നടത്തിയ സമരം: ഹരിയാനയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

കണ്ണൂര്‍ എംപി കൂടിയായ കെ സുധാകരന്‍റെ പേരിന് തന്നെയാണ് മുന്‍തൂക്കം. സുധാകരന്‍റെ പേര് എഐസിസി ഉറപ്പിച്ചെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. പ്രവര്‍ത്തകരും യുവനേതാക്കളും ഒന്നടങ്കം സുധാകരന് വേണ്ടി ശബ്ദമുയര്‍ത്തിയെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയേറ്റ കോണ്‍ഗ്രസിന് സംസ്ഥാനത്ത് തിരിച്ച് വരവ് നടത്തണമെങ്കില്‍ ശക്തനായ ഒരു നേതാവ് വേണം. പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള, അവരുടെ വികാരം കണക്കിലെടുക്കാതെയുള്ള പ്രഖ്യാപനം നടത്തിയാല്‍ അത് വീണ്ടും തിരിച്ചടിക്ക് ഇടയാക്കുമെന്ന വിലയിരുത്തല്‍ എഐസിസി നേതൃത്വത്തിനുമുണ്ട്.

മുന്‍തൂക്കം

ഈ വിലയിരുത്തലകുളാണ് സുധാകരനും മുന്‍തൂക്കം നല്‍കുന്നത്. പരാജയത്തിന്‍റെ നിരാശയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകരാന്‍ കഴിയുന്ന നേതാവ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനം, തീരുമാനങ്ങള്‍ എടുക്കാന്‍ ആര്‍ജ്ജവുമുള്ള നേതാവ് എന്നീ മൂന്ന് ഘടകങ്ങളാണ് സുധാകരന് പ്രധാനമായും അനുകൂല ഘടകമായത്.

വലിയ പിന്തുണ

മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എംഎല്‍എമാര്‍, എംപിമാര്‍, മറ്റ് നേതാക്കള്‍ എന്നിവരുമായും താരീഖ് അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. ഗ്രൂപ്പ് ഭേദമന്യേ ഇവരില്‍ നിന്നെല്ലാം വലിയ പിന്തുണയാണ് കെ സുധാകരന് ലഭിച്ചത്. പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരനുള്ള പിന്തുണയും എഐസിസി പ്രത്യേകം ശ്രദ്ധിച്ചു.

അതേ ശൈലിയില്‍

കണ്ണൂര്‍ പോലെ സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ജില്ലയില്‍ അതേ ശൈലിയില്‍ ഏറ്റുമുട്ടുന്ന സുധാകരന്‍റെ ശൈലി സംസ്ഥാന തലത്തിലേക്ക് വ്യാപിക്കപ്പെടുന്നത് ഗുണകരമായേക്കും. ഐ ഗ്രൂപ്പുകാരനാണെങ്കില്‍ തീരുമാനങ്ങള്‍ പലപ്പോഴും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് അതീതമായിരിക്കും. ഇതും അദ്ദേഹത്തെ പരിഗണിക്കാനുള്ള പ്രധാന കാരണമായി.

മുല്ലപ്പള്ളി

പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ വൈകാതെ തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുല്ലപ്പള്ളിയെ മാറ്റി സുധാകരന്‍റെ പ്രസിഡന്‍റ് ആക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്ന് അതിന് വഴങ്ങിയില്ല.

കനത്ത തോല്‍വി


എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നേതൃമാറ്റത്തിനായുള്ള മുറവിളി ശക്തമായി. ഇതിനിടയില്‍ രാജി സന്നദ്ധത അറിയിച്ചുകൊണ്ട് നിലവിലെ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസി നേതൃത്വത്തിന് കത്തെഴുതിയതും. ഇതോടെ കെ സുധാകരന്‍ എന്ന ആവശ്യം പ്രവര്‍ത്തകര്‍ അതിശക്തമായി ഉന്നയിക്കാന്‍ തുടങ്ങി.

വര്‍ക്കിങ് പ്രസിഡന്‍റ്

നിലവിലെ മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റ് മാരില്‍ ഒരാളാണ് കെ സുധാകരന്‍. കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ് എന്നിവരാണ് മറ്റ് രണ്ട് പേരും. മൂന്ന് പേരും അടുത്ത പ്രസിഡന്‍റ് പദവിയിലേക്ക് സ്വാഭാവിക പരിഗണനയിലുണ്ടായിരുന്നു. കൂടാതെ പി.ടി. തോമസ്, കെ. മുരളീധരന്‍, പി.സി. വിഷ്ണുനാഥ് എന്നീ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക്

എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടായിരുന്നു കെ മുരളീധരന് എടുത്തത്. എന്‍റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് വലിച്ചിഴക്കേണ്ടതില്ല. ആരുടേയും പേര് നിര്‍ദേശിക്കാനില്ല, എന്നാല്‍ ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

വിഡി സതീശന്‍

വിഡി സതീശന്‍ ആരുടേയും പേര് പറഞ്ഞില്ലെങ്കിലും കെ സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ അദ്ദേഹത്തിനു വിയോജിപ്പില്ലെന്നാണ് സൂചന.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് താനും യോഗ്യനാണെന്ന് വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷും രംഗത്ത് എത്തിയിരുന്നെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+