കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വർഷവും ശശീന്ദ്രൻ തന്നെ മന്ത്രി; എൻസിപിയിൽ ടേം വ്യവസ്ഥയില്ല, തോമസ് നിയമസഭാകക്ഷി നേതാവ്

തോമസ് കെ തോമസ് നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുക്കപ്പെട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ എൻസിപി പ്രതിനിധിയായി എ.കെ ശശീന്ദ്രൻ തന്നെ മന്ത്രിസഭയിൽ അഞ്ച് വർഷം പൂർത്തിയാക്കും. പാർട്ടിയുടെ രണ്ടാം എംഎൽഎ ആയ തോമസ് കെ കോമസിന്റെ പേരും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് ലഭിച്ച ഏക മന്ത്രിസ്ഥാനം പരിചയ സമ്പന്നനായ എ.കെ. ശശീന്ദ്രന്‍ തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണ് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായത്.

ak saseendran

തോമസ് കെ തോമസ് നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ചേർന്ന യോഗത്തിൽ മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ വിഭജിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. തീരുമാനത്തിലെത്താൻ സാധിക്കുന്നില്ലെങ്കിൽ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം എന്ന നിർദേശം സിപിഎമ്മും മുന്നോട്ട് വച്ചിരുന്നു.

എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതംബരൻ മാസ്റ്റർ അടക്കമുള്ള നേതാക്കളും തോമസ് കെ തോമസിനുവേണ്ടി പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഇന്ന് ചേർന്ന യോഗത്തിലും തോമസിന് രണ്ടര വര്‍ഷമെങ്കിലും മന്ത്രിസ്ഥാനം നല്‍കണമെന്ന് ടി.പി പീതാംബരന്‍ ആവശ്യപ്പെട്ടു. മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയും ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്.

എന്നാൽ ആദ്യമായി എംഎൽഎ ആകുന്ന വ്യക്തിയാണ് തോമസ് കെ തോമസ് എന്ന് പല നേതാക്കളും ചൂണ്ടികാട്ടി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പരിചയസമ്പത്തില്ലെന്നും ഒരു വിഭാഗം വാദിച്ചു. തോമസ് ചാണ്ടിയുടെ മരണത്തിനുശേഷം പൊതുരംഗത്ത് സജീവമായ അദ്ദേഹത്തിന് മതിയായ രാഷ്ട്രീയ പ്രവര്‍ത്തന പരിചയവും ഇല്ലെന്ന കാര്യവും സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെയാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന തീരുമാനത്തില്‍ എന്‍സിപി എത്തിച്ചേര്‍ന്നത്.\

Recommended Video

cmsvideo
Veena George response | Oneindia Malayalam

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

ഇതോടെ രണ്ടാം പിണറായി സർക്കാരിലും എൻസിപി മന്ത്രിയായി ശശീന്ദ്രൻ എത്തും. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിസഭയിൽ തുടരുന്ന രണ്ട് മന്ത്രിമാരിൽ ഒരാളാണ് ശശീന്ദ്രൻ. രണ്ടാമൻ ജെഡിഎസിന്റെ കെ കൃഷ്ണൻകുട്ടിയാണ്. കഴിഞ്ഞ തവണ ഗതാഗത വകുപ്പാണ് എൻസിപിക്ക് നൽകിയിരുന്നത്. എന്നാൽ ഇത്തവണ വകുപ്പിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
New Ministers Of Kerala AK Saseendran NCP minister in second Pinarayi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X