പത്രത്തില്‍ പടം കണ്ട് തിരിച്ചറിഞ്ഞു; ജയചന്ദ്രന്‍ പീഡിപ്പിച്ചതായി നിര്‍ഭയയിലെ പെണ്‍കുട്ടി
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയവെ അറസ്റ്റിലായ ജയചന്ദ്രന്‍ തന്നെ പീഡിപ്പിച്ചതായി തിരുവനന്തപുരം നിര്‍ഭയയില്‍ താമസിക്കുന്ന പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പീഡനത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന ഇടമാണ് നിര്‍ഭയ.
പത്രത്തില്‍ പടം കണ്ടാണ് താന്‍ ജയചന്ദ്രനെ തിരിച്ചറിഞ്ഞതെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാസര്‍ഗോഡുകാരിയായ പെണ്‍കുട്ടി തിരുവനന്തപുരത്ത്് ജോലി അന്വേഷിച്ചെത്തിയപ്പോഴാണ് ജയചന്ദ്രന്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതെന്ന് പറയുന്നു. പരാതിപ്രകാരം പോലീസ് ജയചന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യും.

ജയചന്ദ്രനെ പോലീസ് ബ്ലാക്ക് മെയിലിംഗ് കേസില്‍ ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ വന്‍ പിടിപാടുള്ള വ്യക്തിയാണ് ജയചന്ദ്രന്‍. ഇയാളുടെ പല കുറ്റകൃത്യങ്ങളിലും സുഹൃത്തുക്കളെന്നു പറയപ്പെടുന്ന ഉന്നതര്‍ക്ക് പങ്കുണ്ടെന്നത് വ്യക്തമാണ്. എന്നാല്‍ ബ്ലാക്ക് മെയിലിംഗ് കേസില്‍ പരാതിയില്‍ പറയുന്നകാര്യം മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ് ആഭ്യന്തരമന്ത്രാലയം പോലീസിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
സോളാര്‍ കേസില്‍ സരിതയെന്ന പോലെ ബ്ലാക്ക് മെയിലിംഗ് കേസില്‍ ജയചന്ദ്രനെ രക്ഷിക്കാന്‍ പലഭാഗത്തുന്നു നിന്നും ഉന്നതര്‍ രംഗത്തെത്തിക്കഴിഞ്ഞു. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുമായി ചങ്ങാത്തമുണ്ടാക്കിയതുകൊണ്ടുതന്നെ ജയചന്ദ്രനെ പോലീസിന് കൂടുതല്‍ കേസുകളില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. അതിനിടെ ബ്ലാക്ക് മെയിലിംഗ് കേസ് വെറും സാമ്പത്തിക ഇടപാടു കേസുമാത്രമാണെന്ന വാദവുമായി പ്രതികളായ രുക്‌സാനയും സൂര്യയും രംഗത്തിയിട്ടുണ്ട്.












Click it and Unblock the Notifications