നിഷ ജോസ് പറഞ്ഞത് തിരുത്തി, നേതാവിന്റെ മകന് പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, പിന്നെ സംഭവിച്ചതെന്ത്?
രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നിഷ ഇപ്പോള്‍ വാദിക്കുന്നത്
കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് മാണി പറഞ്ഞത് വമ്പന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നീട് ഇത് പിസി ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജാണെന്ന തരത്തില്‍ വ്യാഖ്യാനം വരികയും ചെയ്തു. തുടര്‍ന്ന് പിസി ജോര്‍ജ് നിഷയ്ക്കെതിരെ രംഗത്തുവരികയും ഷോണ്‍ പ്രസ്താവനയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ പറഞ്ഞ ആരോപണങ്ങളില്‍ നിന്ന് പിന്നോക്കം പോയിരിക്കുകയാണ് നിഷ ജോസ്.
തന്റെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അത്ര വലിയ വിഷയമാക്കേണ്ടെന്നും നിഷ പറയുന്നു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയ നേതാവിന്റെ മകന് അല്ലെന്നാണ് നിഷ ഇപ്പോള്‍ പറയുന്നത്. എന്തായാലും വിവാദം ഉണ്ടാക്കിയവര്‍ ഇതോടെ അമ്പരന്നിരിക്കുകാണ്.

പ്രമുഖന്റെ മകന്
രാഷ്ട്രീയ നേതാവോ അങ്ങനൊന്ന് താന്‍ പറഞ്ഞിട്ടേയില്ല എന്നാണ് നിഷ പറയുന്നത്. രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നിഷ ഇപ്പോള്‍ വാദിക്കുന്നത്. തന്റെ പുസ്തകത്തിലും അങ്ങനെയൊരു പരാമര്‍ശമില്ല. തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചത് കുറച്ചുകൂടി മെലിഞ്ഞ വ്യക്തിയാണ്. ഒരു പ്രമുഖന്റെ മകനെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഇയാളെ കുറിച്ചാണ് താന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചത്. എന്നാല്‍ അത് താനാണെന്ന രീതിയില്‍ പലരും വ്യാഖാനിച്ചു. അതില്‍ ദു:ഖമുണ്ട്. രാഷ്ട്രീയ നേതാവിനെ ലക്ഷ്യം വച്ചല്ല ആ ഭാഗം പുസ്തകത്തില്‍ കൊണ്ടുവന്നതെന്നും നിഷ പറഞ്ഞു. ഷോണ്‍ ജോര്‍ജ് ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോട് ഒന്നും പറയുന്നില്ല. പിസി ജോര്‍ജിനോടും ഒന്നും പറയാനില്ലെന്നും നിഷ വ്യക്തമാക്കി.

മീ ടൂ ക്യാംപെയ്ന്
തനിക്ക് നേരിട്ട പീഡനാനുഭവം പുസ്തകത്തില്‍ പങ്കുവെച്ചത് മീ ടു ക്യാംപയിനിനെ ലക്ഷ്യമിട്ടല്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ആഗ്രഹമില്ല. അയാളുടെ പേരും വെളിപ്പെടുത്തില്ല. അത് എന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട അവകാശമാണ്. സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. അതിനാണ് ഇക്കാര്യം പുസ്തകത്തില്‍ എഴുതിയത്. പീഡിപ്പിക്കപ്പെടുകയോ അത്തരം ശ്രമങ്ങള്‍ക്ക് ഇരയാവുകയോ ചെയ്താല്‍ അവര്‍ക്ക് പിന്തുണ ആവശ്യമാണ്. ഇക്കാര്യം തുറന്നു പറയാനും സമൂഹത്തില്‍ ഒറ്റയ്ക്കല്ലെന്ന ബോധ്യം ഉണ്ടാക്കേണ്ടുമുണ്ട്. അത് തന്നെയാണ് മീ ടു ക്യാംപയിനും ഉദ്ദേശിക്കുന്നത്. എന്നാല്‍ തന്റേത് വ്യത്യസ്തമായ മറ്റൊരു രീതിയാണെന്നും അവര്‍ പറയുന്നു. സമൂഹത്തില്‍ ആദ്യമായി പീഡിപ്പിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയല്ല താന്‍. എന്നാല്‍ അത്തരം ശ്രമങ്ങളെ തുറന്ന് പറാന്‍ താന്‍ തയ്യാറായി. പലരും ഇതിന് തയ്യാറല്ലെന്നും നിഷ പറയുന്നു

അമ്മയുടെ പ്രായമുള്ള സ്ത്രീ
നിഷയെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തി ഷോണ്‍ ജോര്‍ജാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹങ്ങള്‍. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്ന് നിഷ പറഞ്ഞിരുന്നു. ഇതോടെയാണ് ഷോണാണ് ആ നേതാവിന്റെ മകനെന്ന് ആരോപണമുയരുകയായിരുന്നു. എന്നാല്‍ തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയാണ് നിഷയെന്നും അങ്ങനെയൊരാളെ അപമാനിക്കാന്‍ താനൊരിക്കലും ശ്രമിക്കില്ലെന്നും ഷോണ്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിഷയുടെ ആരോപണത്തിലെ സത്യാവസ്ഥ എന്താണെന്നറിയണം എന്നാവശ്യപ്പെട്ട് ഷോണ്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ ഇത് പോലീസ് തള്ളി. അന്വേഷണത്തിനായി ഷോണിന് കോടതിയെ സമീപിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്.

വളരെ കാലം മുമ്പ്
തന്നെ പീഡിപ്പിക്കാനുള്ള ശ്രമം ഉണ്ടായത് വളറെ കാലം മുമ്പാണെന്ന് നിഷ പറയുന്നു. അന്ന് തന്റെ കുട്ടികള്‍ വളരെ ചെറുതായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ദുരനുഭവം ഉണ്ടായത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലാകണമെന്നുണ്ടെങ്കില് അത് നേരത്തെ ആകാമായിരുന്നു. അയാളുടെ പേരും വെളിപ്പെടുത്തുമായിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീക്കാരന്റെ ഭാര്യ എന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ മറക്കാനല്ല ക്ഷമിക്കാനാണ് താന്‍ പഠിച്ചതെന്നും നിഷ പറയുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് താന്‍ അത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. വിവാദമക്കാന് ഉദ്ദേശിച്ചിരുന്നില്ലെന്നും നിഷ പറഞ്ഞു. അതേസമയം നിഷയ്ക്കെതിരെ ഷോണ്‍ രണ്ടാമതും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിഷ നേരത്തെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്മാറിയതോടെ ഷോണിന്റെ പരാതി നിലനില്‍ക്കുമോ എന്ന് ഉറപ്പില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications