കൊല ആസൂത്രിതം; ഒറ്റ കുത്തിന് വോക്കൽ കോഡ് അറ്റുപോയി; നിഥിനയെ വധിക്കുമെന്ന് സന്ദേശമയച്ചു
കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജിൽ സഹപാഠിയെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന കേസിൽ നിർണായക വിവരങ്ങളുമായി റിമാൻഡ് റിപ്പോർട്ട്. കൊലപാതകം ആസൂത്രിതമാണെന്നും പ്രതിക്ക് സഹായം ലഭിച്ചിരുന്നുവെന്നും സംശയമുള്ളതായി പൊലീസ്. ഒറ്റ കുത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് അനായാസം കൃത്യം ചെയ്യാനായെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിഥിനയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി സന്ദേശമയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പാലായിൽ കൊല്ലപ്പെട്ട നിഥിന കേസിൽ ഓരോ ദിവസം കഴിയുമ്പോഴും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഇപ്രകാരമുള്ള വിവരങ്ങളായിരുന്നു.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രണ്ട് വർഷമായി താനും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും അഭിഷേക് ബൈജു മൊഴി നൽകിയിരുന്നു. നിഥിന ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞിരുന്നു. കൊലപ്പെടുത്തമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും തൻ്റെ കൈഞരമ്പ് മുറിച്ച് പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി ആദ്യഘട്ടത്തിൽ മൊഴി നൽകിയിരുന്നത്.

പിന്നീട്, ചോദ്യംചെയ്യൽ നീണ്ടപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പേപ്പർ കട്ടറിൽ ഉപയോഗിക്കാനായി പുതിയ ബ്ലേഡ് വാങ്ങിച്ചിരുന്നതായും ഇത് കൂത്താട്ടുകുളത്തെ ഒരു കടയിൽ നിന്നാണ് വാങ്ങിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് നിഥിനയെ കഴുത്തറുത്തതെന്നും പ്രതി കുറ്റസമ്മതം നടത്തി. നിഥിനയുടെ അമ്മയ്ക്ക് താൻ ഭീഷണി സന്ദേശം അയച്ചിരുന്നതായും വിവരങ്ങൾ പുറത്തുവന്നു.

എന്നാൽ, ഇന്ന് ഉച്ചയോടെ കോളേജിലെത്തിച്ച് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷം വീണ്ടും പ്രതിയെ ചോദ്യം ചെയ്യുകയും പൊലീസിന് ലഭിച്ച നിഗമനത്തിൻ്റെയും അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രിതമാണെന്ന് കണ്ടെത്തിയത്. പ്രതിക്ക് സഹായം ലഭിച്ചിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോളേജിൽ മാത്രമാണ് തെളിവെടുപ്പിനായി എത്തിച്ചത്.

അഭിഷേകിനെ കോടതിയിൽ ഹാജരാക്കി മജിസ്ട്രേറ്റിൻ്റെ അനുമതിയോടെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് പൊലീസ് ശ്രമിക്കുന്നത്. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് കൂത്താട്ടുകുളത്തെ ബ്ലേഡ് വാങ്ങിയ കടയിൽ എത്തിച്ച് പ്രതിയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കൂടാതെ, നിഥിനയുടെ അമ്മയുടെ മൊഴിയെടുക്കുന്നതോടൊപ്പം അഭിഷേകിൻ്റെ മൊബൈൽ ഫോണും പരിശോധനയ്ക്ക് വിധേയമാക്കും.

നിർണായക വിവരങ്ങളാണ് അൽപസമയം മുൻപ് പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. ഒറ്റ കുത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് അനായാസം കൃത്യം ചെയ്യാനായെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിഥിനയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി സന്ദേശമയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ ഇനിയും ദുരൂഹതകൾ നിലനിൽക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പുകളും ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിൻ്റെ ഭാഗമായി ഇനിയും നടത്തും.

അതേസമയം, അഭിഷേക് ബൈജുവിനെ ഇന്ന് കോളേജിലെത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയ രീതി അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. ആദ്യം നിഥിനയെ കൊലപ്പെടുത്തിയ കോളേജ് ഗ്രൗണ്ടിന് സമീപമെത്തിച്ചു. പിന്നീട്, നിഥിനയെ കഴുത്തറുത്ത് കൊന്നത് വിശദീകരിച്ചു. അതിന് ശേഷം, കൊല ചെയ്ത ശേഷം വിശ്രമിച്ച കോളേജ് ഗ്രൗണ്ടിന് സമീപത്തെ ബെഞ്ചിലിരുന്നതിനെക്കുറിച്ചും പ്രതി പൊലീസിനോട് പറഞ്ഞു.

നിഥിനയെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നുള്ളത് ചെറിയ രീതിയിലുള്ള പുനരാവിഷ്കരണത്തിലൂടെ അഭിഷേക് ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചുകൊടുത്തു. പത്ത് മിനിട്ട് നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനിടെ, സഹപാഠിയുടെ ക്രൂരതയ്ക്കിരയായി മരിച്ച നിഥിനയുടെ മൃതദേഹം തലയോലപ്പറമ്പിലെ തുറുവേലിക്കുന്നിൽ സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ നിഥിനയുടെ ചേതനയറ്റ ശരീരം ഉച്ചയ്ക്ക് 12:15ഓടെ വീട്ടിലെത്തിച്ചു.

തുടർന്ന് രണ്ടു മണിക്കൂർ കളപ്പുരയ്ക്കലിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് തുറുവേലിക്കുന്നിലെ ബന്ധുവിൻ്റെ വീട്ടിലെത്തിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ സംസ്കരിച്ചത്. ബന്ധുക്കളും നാട്ടുകാരും സഹപാഠികളും അധ്യാപകരും രാഷ്ട്രീയക്കാരുമടക്കമുള്ള വൻജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications