കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് ചിരിയാണ് വന്നത്: ഇത് കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴി; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

Google Oneindia Malayalam News

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പോസ്റ്ററിലെ 'തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന വാചകത്തിനെതിരെ വിമർശനവുമായി ഒരു വിഭാഗം ഇടത് സൈബർ അണികള്‍ രംഗത്ത് എത്തുകയായിരുന്നു.

പ്രേം കുമാർ, രശ്മിത രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ പ്രൊഫൈലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സർക്കാറിനെതിരേയുള്ള പ്രചരണം എന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവും ഉണ്ടായി. എന്നാലിപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന കുഞ്ചാക്കോ ബോബന്‍.

'കാണാന്‍ സൗകര്യല്ല, ന്തേ?, കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ വിമർശനം, മണ്ടത്തരമെന്ന് മറുപടിയും'കാണാന്‍ സൗകര്യല്ല, ന്തേ?, കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ വിമർശനം, മണ്ടത്തരമെന്ന് മറുപടിയും

സിനിമ കാണണോ വേണയോ എന്നുള്ളത് ആളുകളുടെ തീരുമാനം

സിനിമ കാണണോ വേണയോ എന്നുള്ളത് ആളുകളുടെ തീരുമാനമാണ്. അഭിപ്രായങ്ങള്‍ സിനിമ കണ്ട് കഴിഞ്ഞ ആളുകളോട് ചോദിക്കുക എന്നുള്ളതാണ്. സത്യത്തില്‍ ഈ പരസ്യം കണ്ടപ്പോള്‍ ചിരി വന്നയാളാണ് ഞാന്‍. ഇപ്പോഴത്തെ ഈ സാഹചര്യമൊക്കെയാവും പ്രചരണത്തിന് കാരണം. കാര്യങ്ങളെ വലിയ ഗൌരവത്തില്‍ കാണുന്നതിന് പകരം വിശാലമായും സരസമായും കാണുകയാണെങ്കില്‍ അതിനെ എളുപ്പത്തില്‍ നമുക്ക് മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഈ ലുക്കില്‍ അമ്മയെ പോലുണ്ട് ഞാന്‍: വൈറലായി അനുപമ പരമേശ്വരന്റെ പുതിയ സാരി ചിത്രങ്ങള്‍

കേരളത്തിലേയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമ

കേരളത്തിലേയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യ വിഷയം. വൈരാഗ്യം, അമർഷം എന്നിവയൊക്കെ മാറ്റി സിനിമയില്‍ നല്ലത് എന്താണുള്ളതെന്ന് കണ്ട് മനസ്സിലാക്കുക. ചിത്രത്തിലും അത് തന്നെയാണ് കൂടുതലായി ഉള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്തെങ്കിലും നല്ല കാര്യം ചെയ്യുകയാണെങ്കിലും അതിലെന്തേലും മോശമായത് ഉണ്ടോന്ന് പരതാനാണ് ആളുകള്‍ക്ക് താല്‍പര്യം. സിനിമ കണ്ട് കഴിയുമ്പോള്‍ കഥയെന്താണ്, മുന്നോട്ട് കൊണ്ടുപോവുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഒരു സിനിമയുടെ പരസ്യത്തിലുപരി, കഥയിലേക്ക്

ഒരു സിനിമയുടെ പരസ്യത്തിലുപരി, കഥയിലേക്ക് ആളുകള്‍ വരികയും അത് ആസ്വദിക്കുകയും ചെയ്യുന്ന നേരിട്ടുള്ള അനുഭവമാണ് തിയേറ്റേറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു കോമഡി ചിത്രം എന്ന പ്രതീക്ഷയിലാണ് ഈ ചിത്രം കാണാന്‍ വരേണ്ടതെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇവിടെ മറ്റ് തരങ്ങളിലേക്ക് ചിന്തിച്ച് കാര്യങ്ങള്‍ കൊണ്ടുപോവുകയാണ്.

ഈ സിനിമയില്‍ ഈ കുഴി മാത്രമല്ല പ്രശ്നം.

ഈ സിനിമയില്‍ ഈ കുഴി മാത്രമല്ല പ്രശ്നം. കുഴി ഒരു പ്രധാന കാരണം മാത്രമാണ്. അത് ഏതൊക്കൊ രീതിയില്‍ സാധാരണക്കാരനെ ബാധിക്കുന്നു എന്നുള്ളത് ഹാസ്യത്തിന്റെ ആക്ഷേപ ഹാസ്യത്തിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ഈ സിനിമ. കോവിഡിന് മുമ്പും അതിന് ശേഷവുമുള്ള കാലമാണ് ഈ സിനിമ പറഞ്ഞ് പോവുന്നത്.

കോടതി മുറികള്‍ കാണിക്കുമ്പോള്‍ എല്ലാ കൂടെ ഒരു ദിവസം

കോടതി മുറികള്‍ കാണിക്കുമ്പോള്‍ എല്ലാ കൂടെ ഒരു ദിവസം പറഞ്ഞ് പോവുന്ന രീതിക്ക് പകരം യഥാർത്ഥത്തില്‍ കോടതിയില്‍ എന്താണോ നടക്കുന്നത് അത് ഇവിടെ കാണിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെയോ മാത്രം വിമർശിക്കുന്ന രീതിയിലല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി മാറിവരുന്ന ഏത് രാഷ്ട്രീയക്കാരനാണെങ്കിലും സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്ക് എന്ന ആശയമാണ് ഈ സിനിമ സാധാരണക്കാരിലേക്ക് എത്തിക്കുന്നത്.

ചിത്രത്തിനെതിരെയുള്ള ബഹിഷ്കരണ ആഹ്വാന

അതേസമയം, ചിത്രത്തിനെതിരെയുള്ള ബഹിഷ്കരണ ആഹ്വാനത്തിനെതിരെ നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 'വഴിയിൽ കുഴിയുണ്ട്. മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട് സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് - ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം . എന്നിട്ടും മതിയാകുന്നില്ലെങ്കിൽ ന്നാ താൻ കേസ് കൊട് '-എന്നായിരുന്നു സംവിധായകനും നടനുമായി ജോയി മാത്യ ഫേസ്ബുക്കില്‍ കുറിച്ചത്.

ദിലീപ് സങ്കടപ്പെടേണ്ടി വരുമോ? ഹൈക്കോടതി കാത്ത് വെച്ചിരിക്കുന്നത് എന്ത്?, ഇന്ന് നിർണ്ണായകംദിലീപ് സങ്കടപ്പെടേണ്ടി വരുമോ? ഹൈക്കോടതി കാത്ത് വെച്ചിരിക്കുന്നത് എന്ത്?, ഇന്ന് നിർണ്ണായകം

Recommended Video

cmsvideo
ദിലീപ് കുഞ്ചാക്കോ ബോബനെയും സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ

English summary
Nna Thaan Case Kodu Movie Controversy: Kunchacko Boban Came With A Clarification Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X