Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ-ഫോണില്‍ അഴിമതിയെവിടെ? സതീശനോട് ഹൈക്കോടതി, ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി സംബന്ധിച്ച കരാറില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നല്‍കിയില്‍ വന്‍ അഴിമതിയുണ്ട് എന്നായിരുന്നു സതീശന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സര്‍ക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയത് എന്നതായിരുന്നു ആരോപണം.

ചട്ടങ്ങള്‍ പോലും ലംഘിച്ചാണ് ടെന്‍ഡര്‍ നല്‍കിയതെന്നും സതീശന്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പദ്ധതിയില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

K Fon

സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ക്ക് ആധാരമാകുന്ന തെളിവുകള്‍ സംശയലേശമന്വേ നിരത്താന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സതീശന്റെ ഹര്‍ജി തള്ളിയത്. കെ ഫോണില്‍ വലിയ അഴിമതി നടന്നു എന്നാണ് സതീശന്റെ ആരോപണം.

ടെണ്ടര്‍ തുകയെക്കാള്‍ 10 ശതമാനത്തിലധികം തുക വര്‍ധിപ്പിച്ച് നല്‍കാന്‍ സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വര്‍ധിപ്പിച്ചുകൊണ്ടാണ് കരാര്‍ നല്‍കിയത് എന്നായിരുന്നു ഹര്‍ജിയില്‍ സതീശന്‍ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ സതീശന്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്താണ് എന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

2018-ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. പൊതുതാല്‍പര്യമാണോ പബ്ലിസിറ്റി താല്‍പര്യമാണോ ഹര്‍ജിക്ക് പിന്നില്‍ എന്നും കോടതി പ്രതിപക്ഷ നേതാവിനോട് ചോദിച്ചിരുന്നു. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും അവരെ സമീപിച്ചിട്ട് പ്രയോജനമില്ലെന്നും സതീശന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പരാമര്‍ശം. എന്നാല്‍ ഇതിനേയും കോടതി വിമര്‍ശിച്ചിരുന്നു.

ഇത്തരമൊരു പരാമര്‍ശം ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയത് ശരിയായ നടപടിയല്ലെന്നും ഉത്തരവാദപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുചിതമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ പരാമര്‍ശം ഒഴിവാക്കുകയായിരുന്നു. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരാണ് കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ് കണക്ഷന്‍ എന്ന വാഗ്ദാനവുമായിട്ടായിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം. സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അതേസമയം ഈ വര്‍ഷം ഡിസംബറോടെ ഒരു ലക്ഷം കണക്ഷനുകള്‍ നല്‍കും എന്നാണ് കെ ഫോണിന്റെ അവകാശവാദം. നിലവില്‍ 27,122 എഫ്ടിടിഎച്ച് വാണിജ്യ കണക്ഷനുകള്‍ നല്‍കി കഴിഞ്ഞതായി കെ ഫോണ്‍ എംഡി ഡോ സന്തോഷ് ബാബു അറിയിച്ചിരുന്നു.

23,347 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളില്‍ 5222 സൗജന്യ കണക്ഷനും 91 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുമുണ്ട്. 5,612 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട് എന്നും കെ ഫോണ്‍ എംഡി വ്യക്തമാക്കി. ആകെ 55,691 വരിക്കാരാണു കെ ഫോണിന് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+