ഐടി നിയമം: പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി പാടില്ലെന്ന് കേരള ഹൈക്കോടതി, കേന്ദ്രത്തിന് തിരിച്ചടി
എറണാകുളം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ ന്യൂസ് ബ്രോഡ്കാസ്റ്റർസ് അസോസിയേഷനെതിരെ (എൻബിഎ) ഇപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതി. ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സമൂഹ മാധ്യമങ്ങൾക്കുമെതിരേ നടപടിയെടുക്കുന്നതില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാറിനെ ഹൈക്കോടതി വിലക്കിയിരിക്കുന്നത്. ജസ്റ്റിസ് പിബി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഐടി നിയമം നടപ്പിലാക്കുന്നതിന് സംബന്ധിച്ചതിന് എതിരായ ഹര്‍ജികള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിവിധ ഹൈക്കോടതികളെ വിലക്കണമെന്ന നിര്‍ദേശം സുപ്രീകോടതി ഇന്ന് തള്ളുകയും ചെയ്തിരുന്നു.
ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ്-2021 ചോദ്യംചെയ്ത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ഈ നിയമം മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിൽ കാരണമില്ലാതെ ഇടപെടാൻ സർക്കാർ സംവിധാനങ്ങൾക്ക് അമിതാധികാരം നൽകുന്നതാണെന്നായിരുന്നു അസോസിയേഷന്‍ ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയത്. ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിൻെറ വിശദീകരണവും തേടി.
പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി

ഡിജിറ്റൽ ന്യൂസ് മീഡിയയിലെ ഉള്ളടക്കം നിയന്ത്രിക്കാനും അധികാരം നൽകുന്നതാണ് പുതിയ ഐടി നിയമം പാര്‍ട്ട് മൂന്നിലെ വ്യവസ്ഥകള്‍. ഈ വകുപ്പ് ഉപയോഗിച്ച് മാധ്യമങ്ങളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ കഴിയും. ഇത് ഭരണഘടനാപരമായ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റം കൂടിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
അതേസമയം, ഐടി നിയമചട്ടങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുകയും പരാതി പരിഹാരത്തിനായി ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തില്ലെങ്കിൽ ട്വിറ്ററിന് നിയമ പരിരക്ഷ ലഭിക്കില്ലെന്ന് ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ജീവിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങൾക്ക് വിധേയരാകണമെന്ന് പുതിയ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ പരാതി പരിഹാര ഓഫീസറെ നിയമിക്കാൻ എട്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു ട്വിറ്റര്‍ നേരത്തെ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications