കോടംതുരുത്തിൽ കോൺഗ്രസിന് സിപിഎം പിന്തുണ; ബിജെപിക്ക് ഭരണം നഷ്ടമായി
ആലപ്പുഴ; കോടംതുരുത്ത് പഞ്ചായത്തില്‍ ബി ജെ പിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽ ഡി എഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബി ജെ പിക്ക് അധികാരം നഷ്ടമായത്.
കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിച്ചത്. തുടർന്ന് പ്രമേയത്തെ അനുകൂലിക്കാൻ സി പി എമ്മും സി പി ഐയും തയ്യാറാകുകയായയിരുന്നു.

15 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ബി ജെ പിക്ക് ഏഴ്, കോണ്‍ഗ്രസിന് അഞ്ച്, സി പി എമ്മിന് രണ്ട്, സി പി ഐക്ക് ഒന്ന് എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷി നില. ഇടതു വലതു മുന്നണികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ടായിരുന്നു പഞ്ചായത്തിൽ ബി ജെ പി അധികാരം പിടിച്ചത്. സി പി എമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു നേരത്തേ കോടംതുരുത്ത്.
നേരത്തേ സി പി എം കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ബി ജെ പി ഭരിക്കുന്ന ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ നിന്നും ബി ജെ പി പുറത്തായിരുന്നു. മൂന്ന് മുന്നണികൾക്കും ആറ് സീറ്റ് വീതമുള്ള ഇവിടെ ഭരണ സ്തംഭനം ആരോപിച്ചായിരുന്നു സി പി എം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
'ലൈക്ക് എ വൈൽഡ് ഫ്ലവർ'.. മീരാ ജാസ്മിന് ആരാധകരെ ഞെട്ടിച്ച് മടുത്തില്ലേ? കിലിടൻ പടങ്ങൾ
18 അംഗങ്ങളുള്ള ഭരണ സമിതിയില്‍ 12 പേര്‍ അവിശ്വാസത്തെ അനുകൂലിച്ചു. ബി ജെ പി യിലെ ആറംഗങ്ങളും പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു.തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ അവിശ്വാസം വിജയിക്കുകയായിരുന്നു.












Click it and Unblock the Notifications