നിരക്ക് വര്‍ധന; മലയാള മനോരമയ്ക്ക് ഇനി സിനിമാ പരസ്യമില്ല
കൊച്ചി: പരസ്യനിരക്കില്‍ വന്‍ വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് മലയാള മനോരമ പത്രത്തിന് ഇനിമുതല്‍ സിനിമകളുടെ പരസ്യം നല്‍കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. സിനിമകളുടെ ചെലവുചുരുക്കലിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ, ഇതേ കാരണത്താല്‍ ഫ് ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കാനും അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.
ഏപ്രില്‍ ഒന്നുമുതല്‍ മനോരമ പത്രത്തിലെ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഡിസ്‌പ്ലെ ആഡുകള്‍ക്ക് കോട്ടയം എഡീഷനിലെ ഒരു സ്‌ക്വയര്‍ സെന്റീ മീറ്ററിന് 290 രൂപയായിരുന്നത് 330 രൂപയാക്കിയാണ് മനോരമ വര്‍ധന വരുത്തിയത്. ക്ലാസിഫൈഡ് പരസ്യങ്ങള്‍ക്ക് വാക്ക് ഒന്നിന് 72 രൂപയായിരുന്നത് പത്ത് രൂപ വര്‍ദ്ധിപ്പിച്ച് 82 രൂപയാക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളെല്ലാം സാമ്പത്തികമായി പരാജയമായിരുന്നു. താരങ്ങളുടെ ഉയര്‍ന്ന നിരക്കും നിര്‍മാണത്തിലെ അനാവശ്യ ചെലവുകളും നിര്‍മാതാക്കള്‍ക്ക് ക്ഷീണമാകുന്നത് പരിഗണിച്ച് പരമാവധി ചെലവുകള്‍ ചുരുക്കാനാണ് തീരുമാനം. പത്രങ്ങളിലെ പരസ്യങ്ങള്‍ കുറച്ച് സോഷ്യല്‍ മീഡിയവഴി ചിലവു കുറഞ്ഞ രീതിയില്‍ വന്‍തോതില്‍ പ്രചരണം നടത്താനും അസോസിയേഷന് ആലോചനയുണ്ട്.
താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലത്തെ തുടര്‍ന്ന് പുതുമുഖ അഭിനേതാക്കള്‍ക്ക് അവസരം വര്‍ധിക്കുകയാണ്. ലാല്‍ ജോസിന്റെ നീനയിലെ നായിക ദീപ്തി സതിക്ക് ഇത്തരത്തിലാണ് അവസരം വന്നു ചേര്‍ന്നത്. പ്രമുഖ തെന്നിന്ത്യന്‍ നടി ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതുകൊണ്ടാണ് പുതുമുഖത്തെ തേടേണ്ടിവന്നതെന്ന് ലാല്‍ ജോസ് തന്നെ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications