കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ വിഷയം; ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെയുള്ള വിജിലന്‍സ് കേസ് റദ്ദാക്കി

Google Oneindia Malayalam News

കൊച്ചി: ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി. സരിത എസ് നായര്‍ സോളാര്‍ കമ്മീസന് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

സരിതയുടെ കളി ഇനി നടക്കില്ല... കേരള രാഷ്ട്രീയം വീണ്ടും 'ഹോട്ട് ആകുമോ'?സരിതയുടെ കളി ഇനി നടക്കില്ല... കേരള രാഷ്ട്രീയം വീണ്ടും 'ഹോട്ട് ആകുമോ'?

വിജിലന്‍സ് കോടതിയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ ഉത്തരവില്‍ വ്യക്തമാക്കി. ദ്രുത പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

Oommen Chandy

കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ നല്‍കിയ പരാതി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്. പരാതിക്കാരന്റെ വാദം കേട്ട ഉടനെ തന്നെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.

സരിതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്... ഇനി 'മുങ്ങാന്‍'പറ്റില്ലസരിതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്... ഇനി 'മുങ്ങാന്‍'പറ്റില്ല

വിജിലന്‍സ് ജഡ്ജി എസ്എസ് വാസനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ നടപടിയെ ആര്യാടന്‍ മുഹമ്മദും ഉമ്മന്‍ചാണ്ടിയും ചോദ്യം ചെയ്യുകയും വിജിലന്‍സ് കോടതി വിധി രണ്ട് മാസത്തേക്ക്് സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവും നടത്തിയിരുന്നു.

English summary
Solar issue; No need to register case against Oommen Chandy and Aryadan says High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X