ഒരു നടനെ എങ്ങനെയാണ് വിലക്കുക? പൃഥ്വിരാജിനെയോ സിനിമകളെയോ വിലക്കാനാകില്ലെന്ന് സംവിധായകൻ
കൊച്ചി: നിരന്തരമായ ഒടിടി റിലീസുകളുടെ പേരില്‍ നടന്‍ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊവിഡിന്റെ സാഹചര്യത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങളാണ് തുടര്‍ച്ചായി ഒടിടിയില്‍ റിലീസ് ചെയ്തത്.
പൃഥ്വിരാജിനെ വിലക്കണമെന്ന് ആവശ്യം ഉയര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്റ്റാര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ഡോമിന്‍ ഡി സില്‍വ.
'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ

ഒരു നടനെ വിലക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്ന് ഡോമിന്‍ ഡി സില്‍വ പ്രതികരിച്ചു. തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും റിലീസ് ചെയ്യുമ്പോള്‍ രണ്ട് മേഖലകളും വളരുമെന്നും അദ്ദേഹം പ്രതികരിച്ചു. തിങ്കളാഴ്ച സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസിന് എത്തുന്ന മലയാള ചിത്രമാണ് സ്റ്റാര്‍. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജുമുണ്ട്.

പൃഥ്വിരാജിനെ വിലക്കുന്നത് സംബന്ധിച്ച് ഡോമിന്‍ ഡി സില്‍വയുടെ പ്രതികരണം ഇങ്ങനെ, ഫേസ്ബുക്ക് പേജിലാണ് ഡോമിൻ ഡിസിൽവ പ്രതികരിച്ചിരിക്കുന്നത്. വായിക്കാം: ''ഒരു നടനെ എങ്ങിനെ ആണ് വിലക്കാൻ കഴിയുക ? ആർക്കും ഒരു നടനെയോ, നടന്റെ ചിത്രങ്ങളെയോ വിലക്കാൻ കഴിയില്ല. തീയേറ്ററുകളിൽ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതിൽ സംശയമില്ല.

തിയേറ്ററിലെ ഇരുട്ടിൽ ഒരുകൂട്ടം സിനിമ പ്രേമികളുടെ കൂടെ സിനിമ ആസ്വദിക്കുന്നതിന്റെ അത്രയും വരില്ലെങ്കിലും, അത് പോലെ തന്നെ ലോകത്തെവിടെ ഇരുന്നും, നാം ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചു സിനിമകൾ കാണാൻ പറ്റിയ പ്ലാറ്റഫോമുകളിലേയ്ക്ക് അതനുസരിച്ചുള്ള സിനിമകൾ വരുന്നതും നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതിൽ തർക്കമില്ല''.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് പൃഥ്വിരാജിന് എതിരെ നീക്കമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ ആദ്യത്തെ ഒടിടി റിലീസ് ചിത്രം. പിന്നാലെ കുരുതിയും ഒടിടിയില്‍ എത്തി. ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രമായ ഭ്രമവും റിലീസ് ചെയ്തിരിക്കുന്നത് ഒടിടിയില്‍ തന്നെ. മൂന്ന് ചിത്രങ്ങളും ആമസോണ്‍ പ്രൈമിലാണ് റിലീസ് നടത്തിയത്












Click it and Unblock the Notifications