Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയില്ല;ലക്ഷദ്വീപ് ഡിവൈഎഫ്ഐ പ്രസിഡന്റ് രാജിവെച്ചു

സിപിഎം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുൽ ഹക്കീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപിലെ ഡിവൈഎഫ്ഐ പ്രസിഡന്റ് കെ.കെ നസീർ രാജിവെച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ കെ പട്ടേലിനെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കാത്തതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഎം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുൽ ഹക്കീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപിലെ ഡിവൈഎഫ്ഐ പ്രസിഡന്റ് കെ.കെ നസീർ രാജിവെച്ചു. ഡിവൈഎഫ്ഐ കേരള സെക്രട്ടറിക്കും പ്രസിഡന്രിനും നസീർ രാജക്കത്ത് അയച്ചു.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

Lakshadweep

ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ട നടപടിയെയാണ് ലുക്മാനുല്‍ ഹക്കീം ന്യായീകരിച്ചത്​. സർക്കാർ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തിൽ കാര്യമില്ലെന്നുമായിരുന്നു ഇദ്ദേഹം ചാനലിന്​ നൽകിയ പ്രതികരണം. ലക്ഷദ്വീപില്‍ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂല്‍ ഒക്കെ ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ലുക്മാനുല്‍ ഹക്കീം പറഞ്ഞിരുന്നു. ഫാം അടച്ച് അമുൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ലുക്മാനുലിന്റെ വിവാദ പ്രതികരണം.

ഇവിടുത്തെ പ്രശ്നം ടൂറിസമാണെന്നും ജനങ്ങളുടെ ജീവനോപാധികളിൽ ഒന്നും ചെയ്തട്ടില്ലെന്നും എന്ന സൂചനായാണ് ലുക്മാനുൽ നൽകിയത്. അഡ്മിനിസ്ട്രേറ്ററെയും കളക്ടറെയും ന്യായീകരിച്ച് ലുക്മാനുൽ ഹക്കിം നടത്തിയ അഭിപ്രായപ്രകടനം സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ലുക്മാനുലിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ലക്ഷദ്വീപിനു വേണ്ടി സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിവരുന്ന പ്രതിഷേധങ്ങൾക്കു കോട്ടം തട്ടുന്ന പ്രസ്താവനയാണ് പാർട്ടി സെക്രട്ടറിയിൽനിന്ന് ഉണ്ടായതെന്ന് രാജി കത്തിൽ കെ കെ നസീർ ചൂണ്ടിക്കാട്ടി. ദ്വീപിന് വേണ്ടി ശക്തമായി നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സംസ്കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും അച്ചടക്ക നടപടിയുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.കെ. നസീര്‍ പറഞ്ഞു. വലതുപക്ഷ പ്രചാരകര്‍ക്ക് അവസരം നല്‍കുന്ന നിലപാടാണ്​ പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Recommended Video

cmsvideo
    Kerala Assembly passed a resolution in support of Lakshadweep

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+