Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി ഗ്രാമമോ? അങ്ങിനൊന്നുണ്ടോ? അതൊക്കെ ഒരു തോന്നലല്ലേ...പാര്‍ട്ടിഗ്രാമം ചില ഭാഷ്യങ്ങള്‍ മാത്രം

തിരുവനന്തപുരം: പാര്‍ട്ടിഗ്രാമം എന്നൊന്ന് കേരളത്തിലില്ല. അതൊക്കെ ഒരു ഭാഷ്യം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം മൂന്നാര്‍ കൈയ്യേറ്റ ശ്രമങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നത് ആദ്യമായിട്ടൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയതായും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.

തെറ്റ്പറ്റി

തെറ്റ്പറ്റി

ചോദ്യപേപ്പര്‍ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണക്കുപരീക്ഷ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കൂടാതെ പുതിയ തിയതിയും പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടിയേരിയുടെ വിശദീകരണം.

വിമര്‍ശനം ഉന്നയിച്ചത് മാധ്യമങ്ങള്‍

വിമര്‍ശനം ഉന്നയിച്ചത് മാധ്യമങ്ങള്‍

എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ആക്ഷേപങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അതില്‍ ചില വസ്തുതകള്‍ ഉളളതായി ബോധ്യപ്പെട്ടു.
അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയതും, അന്വേഷണം പ്രഖ്യാപിച്ചതും. കണക്ക് പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് മാധ്യമങ്ങളാണ് ആദ്യം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ അത് പരിശോധിച്ചു. തെറ്റ് പറ്റിയത് തിരുത്തി. തെറ്റ് പറ്റിയാല്‍ തിരുത്തുക എന്നതാണ് വേണ്ടത്. അങ്ങനെ തിരുത്തിയാണ് എല്ലാവരും ശരിയിലേക്ക് എത്തുന്നതെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി ഗ്രാമം എന്നൊന്നില്ല

പാര്‍ട്ടി ഗ്രാമം എന്നൊന്നില്ല

അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത് പുതിയ കാര്യമല്ല. പാര്‍ട്ടി ഗ്രാമം എന്നൊന്ന് കേരളത്തില്‍ ഇല്ല. ഇപ്പോള്‍ ഉയരുന്നത് ചില ഭാഷ്യങ്ങള്‍ മാത്രമാണ്.പ്രാദേശികമായി ചില തര്‍ക്കങ്ങള്‍ ഒക്കെ അവിടെ ഉണ്ടായിട്ടുണ്ട്. കൈയേറ്റവും കുടിയേറ്റവും രണ്ടും രണ്ടാണ്. കൈയേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്.

റവന്യൂ വകുപ്പിന് റോളില്ല

റവന്യൂ വകുപ്പിന് റോളില്ല

സബ് കളക്ടറെ മാറ്റുന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സബ് കളക്ടറെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലാണ് സബ്കളക്ടര്‍. റവന്യുവകുപ്പിന് റോളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം പ്രാദേശിക നേതാക്കള്‍

സിപിഎം പ്രാദേശിക നേതാക്കള്‍

ദേവികുളം സബ്കളക്ടര്‍ക്കെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതില്‍ സിപിഐ സബ്കളക്ടറെ അനുകൂലിച്ച് നിലപാട് എടുത്തിരുന്നു. കൂടാതെ സബ്കളക്ടറെ മാറ്റില്ലെന്ന നിലപാടാണ് റവന്യുമന്ത്രി നേരത്തെ സ്വീകരിച്ചതും. ഇതിനെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ തളളിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+