കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ബിജെപി പിടിച്ചാലല്ലേ മുഖ്യമന്ത്രിക്ക് ഓഫീസ്..!! എല്ലാം വെറുതേ..!! സത്യം ഇതാണ്..!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭരണം സ്വന്തമാക്കിയാലും കേരളത്തില്‍ ലഭിക്കാതിരുന്നാല്‍ താന്‍ തൃപ്തനാവില്ല എന്നാണ് അമിത് ഷാ കേരള സന്ദര്‍ശനത്തിനിടെ പറഞ്ഞത്. ഏത് വഴിക്കും കേരളം പിടിക്കാനിറങ്ങിയിരിക്കുന്ന സംഘപരിവാറിന് തങ്ങളുടെ ആസ്ഥാന മന്ദിരത്തില്‍ ഭാവി മുഖ്യമന്ത്രിക്കായി ഒരു മുറി വേണം എന്ന് തോന്നിപ്പോയെങ്കില്‍ കുറ്റം പറയാനൊക്കില്ല. പക്ഷേ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ് ?

ലൗ ജിഹാദ് ചെറുക്കാന്‍ ക്രിസ്ത്യന്‍ ഗ്രൂപ്പിന് സഹായം സംഘപരിവാര്‍...!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!ലൗ ജിഹാദ് ചെറുക്കാന്‍ ക്രിസ്ത്യന്‍ ഗ്രൂപ്പിന് സഹായം സംഘപരിവാര്‍...!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

ഭാവി മുഖ്യന് മുറി

ഭാവി മുഖ്യന് മുറി

തിരുവനന്തപുരത്ത് നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തില്‍ ഭാവി മുഖ്യമന്ത്രിക്ക് ഒരു മുറിയുണ്ടാകും എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാലിതില്‍ സത്യമില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

അൽപം കടന്നു പോയില്ലേ

അൽപം കടന്നു പോയില്ലേ

ഭാവി മുഖ്യമന്ത്രിക്ക് ഇപ്പോഴേ മുറിയൊരുക്കുന്നു എന്നത് അല്‍പം കടന്ന ചിന്തയല്ലേ എന്നാണ് ബിജെപി നേതാക്കള്‍ തന്നെ ചോദിക്കുന്നത്. കെട്ടിടത്തില്‍ വിശിഷ്ട വ്യക്തികള്‍ വന്നാല്‍ താമസിക്കാന്‍ രണ്ട് സ്യൂട്ട് റൂമുകള്‍ ഒരുക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കുള്ള മുറിയല്ല

മുഖ്യമന്ത്രിക്കുള്ള മുറിയല്ല

കേന്ദ്ര മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടെ ഉള്ള വിശിഷ്ടാഥികള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ പുറത്ത് താമിക്കുന്ന അസൗകര്യം ഒഴിവാക്കാനാണ് ഓഫീസില്‍ തന്നെ മുറിയൊരുക്കുന്നത്. ഇതാവാം മുഖ്യമന്ത്രിക്കുള്ള ഓഫീസായി തെറ്റിദ്ധരിക്കപ്പെട്ടതെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

പുതിയ കെട്ടിടം

പുതിയ കെട്ടിടം

ഒരാഴ്ച മുമ്പാണ് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടത്. തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷനിലെ ആസ്ഥാനമന്ദിരമായ മാരാര്‍ജി സ്മൃതിഭവന്‍ പൊളിച്ചാണ് അവിടെ പുതിയ കെട്ടിടമുണ്ടാക്കുന്നത്.

ഏഴ് നില മന്ദിരം

ഏഴ് നില മന്ദിരം

ഏഴു നില കെട്ടിടമാണ് ബിജെപി ഇവിടെ നിര്‍മിക്കുന്നത്. ഒന്നാം നിലയിലായിരിക്കും ബിജെപിയുടെ ഭാവി മുഖ്യമന്ത്രിയുടെയും സംസ്ഥാന പ്രസിഡന്റിന്റെയും ഓഫീസെന്നാണ് വാർത്ത വന്നത്.. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാല്‍ മുഖ്യമന്ത്രിക്കു വിശ്രമിക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഈ ഓഫീസെന്നും പ്രചരിക്കപ്പെട്ടു.

English summary
Reports on building special room for future Chief Minister in BJP office is not true
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X