സൗജന്യയാത്ര കെഎസ്ആര്‍ടിസിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടു. കണ്‍സഷന്‍ കാര്‍ഡ് നിരക്ക് വര്‍ധിപ്പിച്ചു !!

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമെന്ന് കണക്ക്. സൗജന്യ യാത്രയില്‍ ഈ വര്‍ഷം 42 കോടി രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ആര്‍ടിസി. സൗജന്യം കാരണം വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസിയില്‍ അടിച്ചു കേറുന്നതിനാല്‍ മറ്റു യാത്രക്കാര്‍ സ്വകാര്യ ബസ്സുകളെ കൂടുതല്‍ ആശ്രയിക്കുന്നത് വന്‍നഷ്ടത്തിലേക്കാണ് തള്ളിവിട്ടത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ കാര്‍ഡിന്റെ നിരക്ക് 10 ല്‍ നിന്നും 100 ആയി വര്‍ധിപ്പിച്ചു.

സൗജന്യ യാത്രയെത്തുടര്‍ന്നുണ്ടാകുന്ന നഷ്ടത്തെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നീക്കം. ഈ ഉത്തരവ് എല്ലാ ഡിപ്പോകളിലും നടപ്പിലാക്കി തുടങ്ങി. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ്് കാര്‍ഡ് നിരക്ക് കൂട്ടിയതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നേരത്തെ രണ്ട് രൂപയായിരുന്നു കണ്‍സെഷന്‍ കാര്‍ഡ് നിരക്ക്.

KSRTC

വിദ്യാര്‍ത്ഥികള്‍ സൗജന്യ യാത്ര നടത്തുന്നതാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതിനുള്ള പ്രധാന കാരണമെന്ന് എംഡി രാജമാണിക്യം കണ്ടെത്തിയിരുന്നു. ഇക്കാര്യം വിശദമാക്കി ഗതാഗത വകുപ്പ് എംഡിക്ക് കത്തയച്ചിരുന്നു. സ്വകാര്യ ബസ്സ് ഉപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ മറ്റു യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നുവെന്നുമായിരുന്നു എംഡി കണ്ടെത്തിയത്.

English summary
KSRTC concession rates hike to 100.
Please Wait while comments are loading...