കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു മാസത്തിനുള്ളില്‍ പത്തിലധികം അപകടങ്ങൾ കാരന്തൂര്‍–മെഡിക്കല്‍കോളേജ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കി

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: രണ്ട് മാസത്തിനുള്ളില്‍ പത്തിലധികം അപകടങ്ങൾ ആവർത്തിച്ചു . കാരന്തൂര്‍ – മെഡിക്കല്‍കോളേജ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കി.അപകടം പതിവായി മാറിയ കാരന്തൂര്‍ – മെഡിക്കല്‍കോളേജ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ പത്തിലധികം അപകടങ്ങളാണ് ഈ റോഡില്‍ ഉണ്ടായത്.

മിക്ക അപകടങ്ങളുടേയും കാരണം അമിത വേഗതയാണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍ രണ്ടു മാസത്തിനുള്ളില്‍ രണ്ടുപേര്‍ ഈ റോഡില്‍ വെച്ച് മരണപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം മയനാട് വെച്ചുണ്ടായ അപകടത്തില്‍ ചാത്തമംഗലം ഐ.ടി.ഐയിലെ ഒരു വിദ്യാര്‍ഥി മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം പതിവായതോടെ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും എടുക്കുന്നത്.

car

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറിലധികം പേരാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ കുടുങ്ങിയത്. ഇവര്‍ക്കൊക്കെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു വരികയാണ്‌. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Number of accidents in Karanthur- medical college road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X