Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഒമൈക്രോൺ തരംഗം;94 ശതമാനം കേസുകളും ഒമൈക്രോൺ,6 ശതമാനം ഡെൽറ്റയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്ത് ഒമൈക്രോൺ തരംഗമെന്ന് മന്ത്രി വീണ ജോർ. കേസുകളിൽ 94 ശതമാനം ഒമൈക്രോണും 6 ശതമാനം ഡെൽറ്റ വകഭേദവുമാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയവരില്‍ നടത്തിയ പരിശോധനയില്‍ 80 ശതമാനവും ഒമിക്രോണും 20 ശതമാനം ഡെല്‍റ്റയുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഐ സി യു, വെന്റിലേറ്റർ ഉപയോഗത്തിൽ കുറവ് വന്നതായും മന്ത്രി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 kerala-1635882692.j

സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനതല വാര്‍ റൂം ആരംഭിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. ട്രിഗര്‍ മാട്രിക്‌സിന്റെ മോണിറ്ററിംഗ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്റ് ഒക്യുപ്പന്‍സി മെറ്റീരിയല്‍ മാനേജ്‌മെന്റ്, ഡേറ്റ ക്വാളിറ്റി ആന്റ് അനാലിസിസ്, റിപ്പോര്‍ട്ടിംഗ് എന്നിവയാണ് വാര്‍ റൂമിന്റെ പ്രധാന ദൗത്യം.

സംസ്ഥാനത്ത് ഐസിയു ഉപയോഗം 2 ശതമാനം കുറഞ്ഞിട്ടുണ്ട്. നിലവില്‍ കോവിഡും നോണ്‍ കോവിഡുമായി 40.5 ശതമാനം പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. 59 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. വെന്റിലേറ്ററിലെ രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 12.5 ശതമാനം പേരാണ് കോവിഡും നോണ്‍ കോവിഡുമായി വെന്റിലേറ്ററില്‍ ചികിത്സയിലുള്ളത്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഐസിയുവില്‍ 8.28 ശതമാനം കോവിഡ് രോഗികളും വെന്റിലേറ്ററില്‍ 8.96 ശതമാനം കോവിഡ് രോഗികളും മാത്രമാണുള്ളത്.

ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ ശതമാനം മൂന്നാണ്. 97 ശതമാനം പേര്‍ക്കും ഗൃഹ പരിചരണമാണ്. ആശുപത്രി ചികിത്സയ്ക്കും ഗൃഹ പരിചരണത്തിനും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. ഗൃഹപരിചരണത്തിലുള്ളവര്‍ അപായ സൂചനകള്‍ ശ്രദ്ധിച്ച് കൃത്യമായി ഡോക്ടറുടെ സേവനം തേടണം.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും അടിസ്ഥാന സൗകര്യം, കിടക്കകല്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ ഓരോ ദിവസവും നിരീക്ഷിക്കുന്നതാണ്. രണ്ടാം തരംഗത്തില്‍ പ്രധാന ആശുപത്രികള്‍ കോവിഡിനായി മാറ്റിവച്ചിരുന്നു. എന്നാല്‍ മൂന്നാം തരംഗത്തില്‍ കോവിഡ് ചികിത്സയോടൊപ്പം നോണ്‍ കോവിഡ് ചികിത്സയും നല്‍കണം. നോണ്‍ കോവിഡ് ചികിത്സകള്‍ നല്‍കുമ്പോഴും, ഇനിയുള്ള കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ജില്ലകളില്‍ ലഭ്യമാണ് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ ഇല്ല എന്നുപറഞ്ഞ് ആര്‍ക്കെങ്കിലും ചികിത്സ നിഷേധിച്ചാല്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കുന്നതാണ്.

സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സ ഉറപ്പാക്കണം. 50 ശതമാനം കിടക്കകള്‍ കോവിഡിനായി മാറ്റിവയ്ക്കണം. ഡയാലിസിസ് ചികിത്സ ഉറപ്പാക്കണം. ആ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന രോഗിക്ക് കോവിഡായാല്‍ ഡയാലിസിസ് നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകരുത്. മെഡിക്കല്‍ കോളേജുകള്‍ കൂടാതെ ജില്ലയില്‍ രണ്ടിടത്തെങ്കിലും ഡയാലിസിസ് ചികിത്സ ഉറപ്പ് വരുത്തും.

കോവിഡ് സ്വയം പരിശോധന നടത്താതിരിക്കുന്നതാണ് അഭികാമ്യം. പരിചയ കുറവ് കാരണം പലപ്പോഴും തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. മാളുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. മരുന്നില്ല, ചികിത്സാ സൗകര്യങ്ങളില്ല എന്ന് തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറിപ്പോയ സംഭവത്തില്‍ 2 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

    സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ശക്തമാക്കി. പ്രാഥമിക ആരോഗ്യതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഏതാണ്ടത്രയും പേര്‍ തന്നെ കോവിഡ് മുക്തരാകാറുണ്ട്. കോവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകും. കോവിഡ് മുക്തരായ എല്ലാവര്‍ക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കത്തക്കവിധമാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+