സുഹൃത്ത് ചതിച്ചെന്ന് സെയ്തലവി, അയച്ച് കൊടുത്തത് ഫേസ്ബുക്കിൽ കിട്ടിയ ഫോട്ടോയെന്ന് സുഹൃത്ത് അഹമ്മദ്
കോഴിക്കോട്: ഓണം ബംബര്‍ നറുക്കെടുത്തത് മുതല്‍ ഒന്നാം സമ്മാനക്കാരനെ തിരയുകയായിരുന്നു കേരളം. ഇന്ന് രാവിലെയാണ് തനിക്കാണ് ലോട്ടറി അടിച്ചത് എന്ന് അവകാശപ്പെട്ട് പ്രവാസിയായ സെയ്തലവി രംഗത്ത് വന്നത്. നാട്ടിലുളള സുഹൃത്ത് വഴിയാണ് ലോട്ടറി എടുത്തത് എന്നാണ് സെയ്തലി പറഞ്ഞിരുന്നത്
എന്നാല്‍ വൈകിട്ടോടെ കഥ മാറി. എറണാകുളം മരട് സ്വദേശിയായ ജലപാലനാണ് ലോട്ടറി അടിച്ചത് എന്നുറപ്പിച്ച് കൊണ്ടുളള വാര്‍ത്തകള്‍ വന്നു. പിന്നാലെ സുഹൃത്തായ അഹമ്മദ് തന്നെ ചതിച്ചെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൈതലവി.

12 കോടി നേടിയ ഭാഗ്യവാനെ മലയാളി തിരയവേയാണ് ദുബായിലെ റെസ്‌റ്റോറന്റ് ജീവനക്കാരനായ സൈതലവി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. വയനാട് പനമരം സ്വദേശിയാണ് സൈതലവി. ദുബൈയില്‍ ഒരു മലയാളിയുടെ റെസ്‌റ്റോറന്റില്‍ സഹായിയായി ജോലി ചെയ്യുകയാണ് സൈതലവി. ഒരാഴ്ച മുന്‍പ് കോഴിക്കോടുളള സുഹൃത്ത് വഴിയാണ് രണ്ട് ടിക്കറ്റുകള്‍ സൈതലവി എടുത്തത്. ഗൂഗിള്‍ പേ വഴിയാണ് വിലയായ 600 രൂപ അയച്ച് നല്‍കിയത്.
കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ

സുഹൃത്ത് ടിക്കറ്റുകളുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി സൈതലവിക്ക് അയച്ച് നല്‍കുകയും ചെയ്തിരുന്നു. സുഹൃത്ത് ഇപ്പോള്‍ പാലക്കാടാണ് ഉളളതെന്നും മകന്‍ ടിക്കറ്റ് കണ്ട് ബോധ്യപ്പെട്ടതാണെന്നും സൈതലവി പറഞ്ഞിരുന്നു. ആറ് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന സൈതലവിക്ക് ഭാര്യയും രണ്ട് മക്കളുമാണ് ഉളളത്. ലോട്ടറി എടുത്ത വിവരം തന്നോട് പറഞ്ഞിരുന്നില്ലെന്ന് അതിനിടെ ഭാര്യ പ്രതികരിച്ചു. മാത്രമല്ല 12 കോടി ലോട്ടറി അടിച്ച വിവരം കേട്ട് സൈതലിയുടെ ഭാര്യ ബോധം കെട്ട് വീഴുകയുമുണ്ടായി.

എന്നാല്‍ വൈകിട്ടോടെ യഥാര്‍ത്ഥ വിജയി പുറത്ത് വന്നു. മരട് സ്വദേശിയായ ഓട്ടോ ഡൈവര്‍ ജയപാലനാണ് ഓണം ബംബറിടിച്ച ഭാഗ്യമാണ്. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കാനറ ബാങ്കില്‍ ഹാജരാക്കി. ഇതോടെ സൈതലവി വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. സുഹൃത്തായ അഹമ്മദ് തന്നെ ചതിച്ചുവെന്നാണ് സെയ്തലവി ആരോപിക്കുന്നത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അഹമ്മദ് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് സെയ്തലവി ആരോപിക്കുന്നു.

അക്കാര്യം ഇതുവരെ തിരുത്തി പറയാന്‍ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി ആരോപിക്കുന്നു. തനിക്ക് അയച്ച് തന്നത് മോര്‍ഫ് ചെയ്ത ടിക്കറ്റ് ആയിരുന്നു. പതിനൊന്നാം തിയ്യതി തനിക്ക് അയച്ച് തന്ന ടിക്കറ്റ് ഫോണില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചെടുത്ത ശേഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് സെയ്തലവി പറയുന്നത്. നാലാം മൈല്‍ സ്വദേശിയാണ് അഹമ്മദ്. വാര്‍ത്ത പ്രചരിച്ചതോടെ അഹമ്മദ് വീട്ടില്‍ നിന്ന് മാറി നിന്നിരുന്നു. എന്നാല്‍ വിവാദം കനത്തതോടെ അഹമ്മദും മാധ്യമങ്ങളെ കണ്ടു.
Recommended Video

ഫേസ്ബുക്കില്‍ വന്ന ഫോട്ടോ ആണ് സെയ്തലവിക്ക് അയച്ച് കൊടുത്തത് എന്നാണ് അഹമ്മദ് പറയുന്നത്. തമാശയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു. തനിക്ക് മുന്‍പ് ലോട്ടറി വില്‍പന ഉണ്ടായിരുന്നു. ഇപ്പോള്‍ ലോട്ടറിയുടെ പരിപാടിയില്ല. ഇത്തവണ ആര്‍ക്കും ടിക്കറ്റ് എടുത്ത് കൊടുത്തിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. ഇന്നലെ ഒരു സുഹൃത്ത് ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് തനിക്ക് ഫേസ്ബുക്കിലിട്ട് തന്നു. ആ ടിക്കറ്റ് താന്‍ സെയ്തലവിക്ക് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് കുറച്ച് പണം കൊടുക്കാനുണ്ടെന്നും തനിക്കാണ് ലോട്ടറി അടിച്ചതെന്ന് അയാളോട് പറയുമെന്നും സെയ്തലവി പറഞ്ഞു. പറഞ്ഞോളൂ എന്ന് താനും പറഞ്ഞു. അല്ലാതെ സെയ്തലവിക്ക് ലോട്ടറി അടിച്ചില്ലെന്നും അഹമ്മദ് പറയുന്നു.അങ്ങനെ താന്‍ പറഞ്ഞിട്ടില്ല. പോലീസില്‍ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications