ഓണം ബംബറിന് റെക്കോർഡ് വിൽപന; ലോട്ടറി വാങ്ങാൻ ആളുകളുടെ ക്യൂ; ഭാഗ്യശാലിയെ അറിയാൻ ദിവസങ്ങൾ മാത്രം
കോഴിക്കോട്: ഓണം ബംബറിന് റെക്കോർഡ് വിൽപന. വിൽപനയ്ക്ക് വെച്ച അന്ന് മുതൽ ഓണം ബംബർ വാങ്ങാൻ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. നറുക്കെടുപ്പിന് ഇനിയും ദിവസങ്ങൾ ഉണ്ടെങ്കിലും ടിക്കറ്റ് വളരെ വേഗത്തിലാണ് വിറ്റ് പോകുന്നത്.
ആദ്യ ഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റാണ് വിൽപനയക്ക് കൊണ്ടുവന്നത്. അത് മുഴുവൻ വിറ്റുപോയപ്പോൾ വീണ്ടും ടിക്കറ്റ് ഇറക്കി. കഴിഞ്ഞ വർഷം വിറ്റത് അറുപത്തി ആറര ലക്ഷം ടിക്കറ്റ് ആയിരുന്നു. 90 ലക്ഷം ടിക്കറ്റ് വരെ വിൽപനയ്ക്ക് എത്തിക്കാൻ കഴിയും ലോട്ടറി വകുപ്പിന്.

കഴിഞ്ഞ വർഷം ആകെ നൽകിയ സമ്മാനങ്ങളുടെ എണ്ണം 397911 ആയിരുന്നു, ഇത്തണ അത് 534670 ആയിട്ട് ഉയർത്തി. ലോട്ടറി വിൽപ്പനക്കാരുടെ കമ്മീഷനും വർധിപ്പിച്ചു. ഭാഗ്യ ചിഹ്നമെന്ന് വിശേഷിപ്പിക്കുന്ന പച്ചക്കുതിര ചിഹ്നമാക്കിയാണ് ഇത്തവണ ഓണം ബംബർ അടിച്ചത്. സുരക്ഷ മുൻനിർത്തിയും വ്യാജ ടിക്കറ്റുകൾ തിരിച്ചറിയുന്നതിനുമായി ഫ്ലുറസന്റ് മഷിയിലാണ് ടിക്കറ്റ് അടിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ നറുക്കെടുപ്പ്.
ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 500 രൂപയാണ് ടിക്കറ്റിന്, തിരുവോണ ബംബർ സമ്മാന ഘടനയിൽ മാറ്റം ഉണ്ട്. കഴിഞ്ഞ തവണയത്തെക്കാൾ ആകെ സമ്മാനത്തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൽ ആകെ സമ്മാനത്തുകയിൽ വർദ്ധനവ് ഉണ്ട്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.
ഇത്തവണ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്കാണ് ഇത്തവണ നൽകുന്നത്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്ത് പേർക്ക് ആണ് നൽകുക. ഇതിന് പുറമെ 5000,2000,1000,500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
കഴിഞ്ഞ വർഷവും ലോട്ടറി വിൽപനയിൽ കുതിപ്പ് തന്നെയായിരുന്നു. റെക്കോർഡ് വിൽപനയായിരുന്നു . ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. ആകെ 67,50,000 ടിക്കറ്റുകൾ ആണ് അച്ചടിച്ചിരുന്നത് . തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകളായിരുന്നു കഴിഞ്ഞ വർഷം വിറ്റു പോയത്.












Click it and Unblock the Notifications