കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്നത് യു എ പി എയ്‌ക്കെതിരെ പത്രസമ്മേളനം നടത്താന്‍;ഒടുവില്‍ 'പോരാട്ടക്കാരനെതിരെ' യു എ പി എ!!

കോഴിക്കോട് പ്രസ് ക്ലബിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

  • By Afeef Musthafa
Google Oneindia Malayalam News

കോഴിക്കോട്: നാടകീയ സംഭവങ്ങള്‍ക്കായിരുന്നു നവംബര്‍ 10 വ്യാഴാഴ്ച്ച കോഴിക്കോട് പ്രസ് ക്ലബ് സാക്ഷ്യം വഹിച്ചത്.യു എ പി എ നിയമത്തിനെതിരെ പത്രസമ്മേളനം നടത്താന്‍ വന്ന പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷിന്റോലാലിനെയാണ് പ്രസ് ക്ലബില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

2016 നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചതിനാണ് ഷിന്റോലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.യു എ പി എ ചുമത്തിയാണ് ഷിന്റോലാലിനെ അറസ്റ്റ് ചെയ്തതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥിരാജന്‍ പറഞ്ഞു.

uapaarrest

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന സംഘടനയാണ് ഷിന്റോലാല്‍ പ്രവര്‍ത്തിക്കുന്ന പോരാട്ടം.നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോഴിക്കോടും മറ്റു വടക്കന്‍ ജില്ലകളിലും നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.പോരാട്ടത്തിന്റെ പേരിലായിരുന്നു പോസ്റ്ററുകളെല്ലാം.ഇതേ കേസില്‍ 12 പേരെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യു എ പി എ ചുമത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമെല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പോലീസ് യു എ പി എ ചുമത്തി ഷിന്റോലാലിനെ അറസ്റ്റ് ചെയ്തതെന്നും ശ്രദ്ധേയമാണ്.

English summary
Porattam State Convener Shintolal has been Arrested By Police. Shinto Lal was Picked up From Kozhikode Press Club, Minutes Before He was to Address the Media on the Misuse of UAPA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X