'പണപ്പെട്ടി ദുരന്തം' എന്ന ഒറ്റയാള്‍ നാടകം ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിനത്തില്‍ സിഐടിയു നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ സര്‍വീസ് സംഘടനകളുടെ ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലായിരുന്നു വെളിച്ചപ്പാടിനെ അവതരിപ്പിച്ച 'പണപ്പെട്ടി ദുരന്തം' എന്ന ഒറ്റയാള്‍ നാടകം അരങ്ങേറിയത്.

തൊഴിലാളികളുടെ അവകാശ സംരക്ഷണം; ഖത്തറിന് യുഎന്നിന്റെ ക്ലീന്‍ ചിറ്റ്

500ന്റെയും 1000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ചതിലെ പൊള്ളത്തരങ്ങളും ജനങ്ങളുടെ കഷ്ടപ്പാടുകളും ബാങ്കിന് മുന്നില്‍നിന്ന് ആളുകള്‍ മരിച്ചതിന്റെ ദുരന്തവുമാണ് വെളിച്ചപ്പാട് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. നാടകത്തിലും വെളിച്ചപ്പാട് കാര്‍ക്കിച്ച് തുപ്പുമ്പോള്‍ രാജ്യത്ത് സാമ്പത്തിക ദുരന്തം വിതച്ച ഭരണകര്‍ത്താക്കളുടെ മുഖത്താണ് ആ തുപ്പല്‍ ചെന്നുവീഴുന്നത്.

velichappad

ദാരിദ്യ്രവും വഞ്ചനയുമായിരുന്നു വെളിച്ചപ്പാടിനെ വിഗ്രഹത്തില്‍ തുപ്പാന്‍ പ്രേരിപ്പിച്ചതെങ്കില്‍ അതേ ദാരിദ്യ്രമാണ് ഇന്നും ഇന്ത്യലുള്ളതെന്ന് വെളിച്ചപ്പാട് പറയുന്നു. പാരഡൈസ് പേപ്പേഴ്സില്‍ വന്ന കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെയുള്ള യഥാര്‍ഥ കള്ളപ്പണക്കാരെയും വെളിച്ചപ്പാട് തുറന്നുകാട്ടുന്നു. നോട്ടുനിരോധനത്തിന് ശേഷമുള്ള വര്‍ത്തമാനകാല ജീവിതമാണ് നാടകത്തില്‍ അരങ്ങേറുന്നത്.

കറന്‍സി നിരോധിച്ചതിനെതിരെ എം ടി വാസുദേവന്‍ നായര്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നോട്ട് നിരോധിച്ച നാടുകളില്‍ പിന്നീട് ആപത്താണുണ്ടായതെന്നായിരുന്നു എംടിയുടെ പ്രതികരണം. ഇതാണ് എംടിയുടെ കഥാപാത്രത്തെതന്നെ തിരഞ്ഞെടുക്കാന്‍ കാരണമായത്. മാവൂര്‍ വിജയനാണ് വെളിച്ചപ്പാടിനെ അവതരിപ്പിച്ചത്.

പ്രതിഷേധ കൂട്ടായ്മ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എ കെ രമേശ് ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരന്‍ അധ്യക്ഷനായി. സി ശിവദാസന്‍, എം ശിവരാമന്‍, കെ വിജയരാജന്‍ എം രാജു തുടങ്ങിയവര്‍ സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി എം മീന സ്വാഗതവും പി പി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

English summary
one man drama 'panappetty durantham' become notable,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്