കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന ഉടമകൾക്ക് സുവര്‍ണ്ണാവസരം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

  • By Sreejith Kk
Google Oneindia Malayalam News

വടകര : നികുതി കുടിശിക അടച്ചു തീര്‍ക്കുന്നതിന് കുടിശ്ശികക്കാര്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. 2012 സെപ്തംബര്‍ 9നുള്ളില്‍ നികുതി കുടിശിക വരുത്തിയ വാഹന ഉടമകള്‍ക്ക് 2018 ജൂണ്‍ 30 വരെ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പ്രസ്തുത നികുതി അടച്ചു തീര്‍ക്കാമെന്ന്
വടകര ആര്‍ടിഒ അറിയിച്ചു.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മൊത്തെ കുടിശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും എന്ന നിരക്കില്‍ നികുതി അടച്ച് കുടിശിക തീര്‍ക്കാവുന്നതാണ്.

vehcl

വാഹനം വര്‍ഷങ്ങള്‍ക്കു മുമ്പ് കൈമാറ്റം ചെയ്തതിനെ തുടര്‍ന്ന് അതിനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ലഭ്യമല്ലാതിരിക്കുകയും എന്നാല്‍ നികുതി കുടിശിക വാഹന ഉടമയുടെ പേരില്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉടമയുടെ ഒരു സത്യവാങ്മൂലം കൂടി നല്‍കിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പ്രസ്തുത വാഹനത്തിന് ടാക്‌സ് ഡിമാന്റ് ഇല്ലാതാകുന്നതാണ്. വാഹനം തുടര്‍ ഉപയോഗത്തിന് പറ്റാതെ വരുമ്പോള്‍, അല്ലെങ്കില്‍ പൊളിച്ചു വിറ്റതിനാല്‍ അതുമല്ലെങ്കില്‍ മോഷണം പോയതിനാല്‍ സംഭവിക്കുന്ന നികുതി കുടിശികയും ഈ രീതിയില്‍ തീര്‍പ്പാക്കാവുന്നതാണ്. ഈ സുവര്‍ണ്ണാവസരം വാഹന ഉടമകള്‍ക്ക്നി കുതി കുടിശിക അടച്ചു തീര്‍ക്കുന്ന കാര്യത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ജൂലായ് 30 വരെ മാത്രമാണ് ഇതിന് അവസരമുള്ളത്.

ആയതിനാല്‍ എത്രയും പെട്ടെന്ന് കുടിശിക തീര്‍ക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ആര്‍ടിഒ അറിയിച്ചു

English summary
one time payment scheme for vehicles extended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X