ആറന്‍മുളയില്‍ സുധീരനും മുഖ്യനും നേര്‍ക്കുനേര്‍
തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വന്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു. കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും വിഷയത്തില്‍ ഇപ്പോഴും രണ്ട് തട്ടിലാണ്. രണ്ട് പേരും വിമാനത്താവളത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുത്തതോടെ വിഷയം തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റി വക്കാന്‍ തീരുനമാനിച്ചു.
വിമാനത്താവളത്തിന് പാര്‍ട്ടിയുടെ അനുകൂല തീരുമാനമുണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇതിനെ പിന്തുണച്ച് മുന്‍ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയും ആയ രമേശ് ചെന്നിത്തലയും രംഗത്തെത്തി. എന്നാല്‍ പാര്‍ട്ടി വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.

ഇതോടെ തര്‍ക്കം മുറുകി. ഗ്രൂപ്പ് വൈരം മറന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനെ ഒരുമിച്ച് നേരിട്ടു. സുധീരനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒടുവിലാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന ധാരണ ഉണ്ടാക്കിയത്.
കോണ്‍ഗ്രസ്- സര്‍ക്കാര്‍ ഏകോപന സമിതിയ യോഗത്തിലായിരുന്നു പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നത്. സുധീരന്‍ തന്നെയായിരുന്നു വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. പത്തനംതിട്ടയിലെ യുഡിഎഫ് നേതൃത്വവും ഡിസിസി നേതൃത്വവും വിമാനത്താവളത്തിന് അനുകൂല നിലപാടാണ് എടുത്തതെന്നും ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോയതെന്നും ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications