കേരളത്തെ സാമ്പത്തികമായി കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോൾ പ്രതിപക്ഷത്തിന് സന്തോഷം; വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോൾ പ്രതിപക്ഷത്തിന് സന്തോഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം തടയുകയാണ് അവരുടെ ലക്ഷ്യം. പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ക്ക് സംസാരിക്കാനുള്ള സമയത്ത് കേരളത്തിനായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? എന്നാല്‍ എതിരെ സംസാരിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു പ്രയാസവുമുണ്ടായിട്ടില്ല. ക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും നടക്കാതിരുന്നാല്‍ അസംതൃപ്തി ഉണ്ടാകും. ഇതാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി വിമർശിച്ചു.
' കടം എടുക്കാവുന്നതിന്റെ പരിധി വലിയ തോതില്‍ വെട്ടിച്ചുരുക്കി. ഇവിടെ കേരളത്തിന്റെ ആവശ്യം വലുതായത് കൊണ്ട് അത് നിറവേറ്റാന്‍ ബജറ്റുമാത്രം കൊണ്ട് കഴിയുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് വികസന കാര്യങ്ങള്‍ എന്നിവയ്ക്കായി പണം ആവശ്യമായി വന്നു. അതിനായി കിഫ്ബി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. 50,000 കോടി അതിലൂടെ സമാഹരിച്ചത് പശ്ചാത്തല സൗകര്യ വികസനം ഉറപ്പുവരുത്തുക എന്നതിനായിരുന്നു. എന്നാല്‍, നമ്മുടെ നാട് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാനായി. അങ്ങനെ 62000 കോടിയുടെ പദ്ധതികള്‍ 5 വര്‍ഷക്കാലം ഏറ്റെടുക്കാനായി.

എന്നാല്‍, പിന്നീട് കിഫ്ബി വായ്പ എടുത്താല്‍ സംസ്ഥാനത്തിന്റെ വായ്പയായി കേന്ദ്രം പരിഗണിയ്ക്കുന്ന സ്ഥിതി വന്നു. വികസനം തടയുകയാണ് അവരുടെ ലക്ഷ്യം. സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രം ശ്വാസംമുട്ടിക്കുമ്പോള്‍ പ്രതിപക്ഷത്തിന് വലിയ സന്തോഷമാണ്. പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ക്ക് സംസാരിക്കാനുള്ള സമയത്ത് കേരളത്തിനായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? എന്നാല്‍ എതിരെ സംസാരിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു പ്രയാസവുമുണ്ടായിട്ടില്ല.
ക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും നടക്കാതിരുന്നാല്‍ അസംതൃപ്തി ഉണ്ടാകും. ഇതാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ജനത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിത്. ജനത്തെ കയ്യൊഴിയില്ല. അതിനാലാണ് ഒരു വറുതിയിലുമില്ലാതെ ഓണം നമുക്ക് സമൃദ്ധമായി ആഘോഷിക്കാനായത്.












Click it and Unblock the Notifications