ഓസ്‌കർ: ജൂഡ് ആന്റണിയുടെ '2018' ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
ഡൽഹി: കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമായ ജൂഡ് ആന്റണി ചിത്രം '2018' ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് '2018' മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.
2018 ൽ കേരളത്തെ മുക്കിയെ പ്രളയ ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് '2018'.മഹപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് പറഞ്ഞുവെക്കുന്നതാണ് സിനിമ. മലയാളികളുടെ മനോധൈര്യത്തിന്റേയും ഒത്തൊരുമയുടേയും കൂടി കഥയാണ് 2018 ൽ അവതരിപ്പിച്ചിരിക്കുന്നത്.
ഓരോരുത്തരും നായകരാണ് (every one is a hero) എന്നതായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീവിവാസൻ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി വൻ താരനിയരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്. അഭിനേതാക്കൾ മുതൽ ചിത്രത്തിലെ ഗ്രാഫിക്സ് വിഭാഗമടക്കം വലിയ കയ്യടിയായിരുന്നു നേടിയിരുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സികെ പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അഖിൽ ജോർജ്ജായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.
മോഹൻലാൽ ചിത്രമായ 'ഗുരു'വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. 2020 ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനും ഓസ്കാർ എൻട്രി ലഭിച്ചിരുന്നു.












Click it and Unblock the Notifications