കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിന്‍ സ്വീകരിച്ച 12 ലക്ഷത്തില്‍ 7 പേര്‍ക്ക് അപൂർവ ന്യൂറോ ഡിസോർഡർ കണ്ടെത്തി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച 12 ലക്ഷം ആളുകളിൽ ഒരു മാസത്തിനുള്ളിൽ ഗുയിലെയ്ൻ-ബാരെ സിൻഡ്രോം ബാധിച്ച ഏഴ് കേസുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേരളത്തിലെ ഡോക്ടര്‍മാരാണ് ഇത് കണ്ടെത്തിയതെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷാഘാതത്തിനും ശ്വാസകോശ സംബന്ധമായ തകരാറിനും കാരണമാകുന്ന പെരിഫറൽ നാഡി പ്രശ്നമാണ് ഗുയിലെയ്ൻ-ബാരെ സിൻഡ്രോം (ജി ബി എസ്)

ഡിജിറ്റല്‍ പഠനത്തിലും മുമ്പില്‍ കേരളം തന്നെ, ബീഹാറും ജാര്‍ഖണ്ഡും വളരെ പിന്നില്‍, റിപ്പോര്‍ട്ട്ഡിജിറ്റല്‍ പഠനത്തിലും മുമ്പില്‍ കേരളം തന്നെ, ബീഹാറും ജാര്‍ഖണ്ഡും വളരെ പിന്നില്‍, റിപ്പോര്‍ട്ട്

കണക്കുകള്‍ താരതമ്യേന കുറവാണെങ്കില്‍ എല്ലാവരും ഇതിനെ അതീവ ജാഗ്രതയോടെ നോക്കിക്കാണണം. രോഗാവസ്ഥ ഗുരുതരമായാല്‍ രോഗിക്ക് വിദഗ്ധ ചികിത്സ തന്നെ വേണ്ടി വരുമെന്നും അനല്‍സ് ഓഫ് ന്യൂറോളജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗപ്രതിരോധ ശേഷി ഞരമ്പുകളെ ആക്രമിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ജിബിഎസ്. ബലഹീനത, കാലിലേയും കാല്‍പാദത്തിലേയും കടച്ചില്‍ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇത് പിന്നീട് ശരീരത്തിലേക്ക് മുഴുവനായി ബാധിക്കുകയും ഏറ്റവും മോശമായ അവസ്ഥയില്‍ പക്ഷാഘാതത്തിന് ഇടയാക്കുകയം ചെയ്യുന്നു.

അക്യൂട്ട് ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ മൂലം രോഗാവസ്ഥയ്ക്ക് കാരണമാകുമെങ്കിലും മികച്ച ചികിത്സാ രീതികളും ഇപ്പോള്‍ ലഭ്യമാണ്. കേരളത്തിലെ ഡോക്ടർമാർ കണ്ടെത്തിയ ഏഴ് രോഗികളിൽ ആറ് പേർ സ്ത്രീകളാണ്. എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഇവര്‍ ഇവരെല്ലാം 50-70 വയസ്സ് പ്രായമുള്ളവരുമാണ്.

coronavirus

പ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് ജിബിഎസ് ഉണ്ടാകുന്നത് അപൂർവമായ സംഭവമാണ്. രോഗാവസ്ഥയിലുള്ള ഏഴ് പേരും ജീവിച്ചിരിപ്പുണ്ട്. മികച്ച ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ സുഖം പ്രാപിച്ച് വരികയാണെന്നുമാണ് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ മുതിർന്ന ഡോക്ടറും ഈ വിഷയത്തില്‍ പഠനം നടത്തുകുയം ചെയ്ത ബോബി വി മാരമട്ടത്തെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

ഇന്ത്യയിൽ ജിബി‌എസിന്റെ എണ്ണം പ്രതിവർഷം ഒരു ദശലക്ഷത്തിൽ 6-40 കേസുകളാണ്, മഴക്കാലത്ത് ഇത്തരം കേസുകള്‍ ഉയര്‍ന്നേക്കും. നിലവില്‍ കേസുകളുടെ കാര്യത്തില്‍ 1.4 മുതൽ 10 വരെ മടങ്ങ് വർദ്ധനവ് കാണിക്കുന്നുണ്ട്. എന്താണ് ഇതിന്‍റെ ഘടകങ്ങൾ എന്ന് പൂർണ്ണമായും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും വൈറൽ പ്രോട്ടീനുകളും മനുഷ്യ നാഡി പ്രോട്ടീനുകളും തമ്മിലുള്ള തന്മാത്രാ അനുകരണം ഒരു കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Delta plus virus centrals guideline for kerala

English summary
Out of 12 lakh people who received the vaccine, 7 have been diagnosed with a rare neurological disorder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X