Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍: ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കണമെന്ന് അനുപമ, ജാമ്യമനുവദിച്ച് ഹൈക്കോടതി

കൊച്ചി: കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മകുമാറിന് ജാമ്യം. ഹൈക്കോടതിയാണ് അനുപമയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന അനുപമയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

ഉപാധികളോടെയാണ് അനുപമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് സിഎസ് ഡയസ്സിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതേസമയം അനുപമയാണ് കേസിന്റെ പ്രധാന സൂത്രധാരന്‍ എന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് അനുപമയുടെ അഭിഭാഷകന്‍ എതിര്‍ത്തു. മറ്റാരുടെയെങ്കിലും ജാമ്യാപേക്ഷയാണ് പരിഗണിച്ചിരുന്നത് എങ്കില്‍ അവരാണ് സൂത്രധാരന്‍ എന്ന വാദമുയര്‍ത്തിയായിരിക്കും സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുക എന്ന് അഭിഭാഷകന്‍ പറഞ്ഞു.

Anupama

ഈ കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണ് എന്നും പഠനാവശ്യത്തിനു വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നത് എന്നും അനുപമയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെയാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ആദ്യ രണ്ട് പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അനുപമയും മാതാപിതാക്കളും ചേര്‍ന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ട്യൂഷന് പോകും വഴി സഹോദരന്റെ മുന്നില്‍ വെച്ചായിരുന്നു ആറു വയസുകാരിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. ഇതോടെ കേരളം മുഴുവന്‍ ആറ് വയസുകാരിക്ക് വേണ്ടിയുള്ള തിരച്ചിലിലും പ്രാര്‍ത്ഥനയിലുമായിരുന്നു.

പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍ സംഘം കുട്ടിയ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. മൂന്ന് പേരും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. സാമ്പത്തിക ബാധ്യത മറികടക്കാന്‍ വേണ്ടിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു അനുപമ. അച്ഛന്‍ പത്മകുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കേസില്‍ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയത്. പൂയപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് സംഘമാണ് തുടരന്വേഷണം നടത്തിയത്.

നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സുമായിരുന്നു. അനുപമ. യൂട്യൂബില്‍ മാത്രം അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സായിരുന്നു അനുപമയ്ക്കുണ്ടായിരുന്നത്. ഡിസംബര്‍ ഒന്നിനാണ് മൂവരും അറസ്റ്റിലാകുന്നത്. ഫെബ്രുവരി 8 ന് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+