രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പ്രശ്നം, മട്ടന്നൂരിലെ കരണത്തടിയെക്കുറിച്ച് പി ജയരാജന്‍

  • By: Nihara
Subscribe to Oneindia Malayalam

കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവുമായ കെ ഭാസ്‌കരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വാസ്തവമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പോലീസിനും സിപിഎമ്മിനും ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല. ഡിവൈഎഫ് ഐ പ്രവര്‍ത്തകയുടെ കരണത്തടിച്ചുവെന്ന ആരോപണമായിരുന്നു ചെയര്‍മാന് നേരെ ഉയര്‍ന്നുവന്നത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മട്ടന്നൂരിലെ രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നമാണിത്. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവ് മര്‍ദിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ് ഐ പ്രവര്‍ത്തക അറിയിച്ചു. വാക്കു തര്‍ക്കം മാത്രമാണുണ്ടായത്.

P Jayarajan

മട്ടന്നൂരില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന്റെ വിജയം മറിച്ചു പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.

English summary
P Jayarajan on Mattannor issue.
Please Wait while comments are loading...