കിറ്റക്സിലെ പരിശോധന കോൺഗ്രസ് ജനപ്രതിനിധികളുടെ പരാതിയിൽ; സർക്കാരിനെതിരായ ആരോപണം ഗൗരവകരം: പി രാജീവ്
പരിശോധന നടക്കുന്ന സമയം ഒരു പരാതിയും കമ്പനി മാനേജ്‌മെന്റ് പ്രകടിപ്പിച്ചിട്ടില്ല
തിരുവനന്തപുരം: കിറ്റക്സിൽ നടത്തിയ പരിശോധനകളിലും സർക്കാരിനെതിരായ ആരോപണങ്ങളിലും മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ്. കമ്പനിയിൽ നടന്ന പരിശോധനകൾ കോൺഗ്രസ് ജനപ്രതിനിധികളുടെയടക്കം പരാതികളുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. ആദ്യ പരിശോധന നടത്തിയത് ബെന്നി ബെഹനാൻ എംപിയുടെ പരാതിയിലാണെങ്കിൽ പി.ടി തോമസ് എംഎൽഎയുടെ പരാതിയിലും കമ്പനിയിൽ പരിശോധന നടത്തിയെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

സീറോ ലിക്വിഡ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പി.ടി. തോമസ് സഭയിൽ അറിയിച്ചുവെന്നും രാജീവ് പറഞ്ഞു. വനിത ജീവനക്കാരിയുടെ ശബ്ദ സന്ദേശത്തെ തുടർന്നും പരിശോധന ഉണ്ടായെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പോ മുന്‍കൈയെടുത്ത് ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ബെന്നി ബെഹനാന്‍ എം. പി ദേശീയ മനുഷ്യാവകാശ കമ്മീഷന് കിറ്റക്സുമായി ബന്ധപ്പെട്ട് പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി. പരാതിയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ 2021 ഫെബ്രൂവരി 20 ന് ജില്ലാ കളക്ടര്‍ കുന്നത്തുനാട് തഹസീല്‍ദാര്‍, എറണാകുളം റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് തഹസീല്‍ദാരും അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറും സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു.
Recommended Video
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
കിറ്റക്‌സില്‍ നടന്ന പരിശോധനകള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചു. പരിശോധന നടക്കുന്ന സമയം ഒരു പരാതിയും കമ്പനി മാനേജ്‌മെന്റ് പ്രകടിപ്പിച്ചിട്ടില്ല. പരിശോധന കഴിഞ്ഞിട്ടും ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉള്ളതായി ഏതെങ്കിലും വകുപ്പുകളെ കമ്പനി മാനേജ്‌മെന്റ് അറിയിച്ചിട്ടില്ല. പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നല്‍കാതെ കിറ്റക്സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമാണെന്നും മന്ത്രി.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications