ഉമ്മന്‍ചാണ്ടി അനുസ്മരണം; പിണറായി പങ്കെടുത്താല്‍ വേട്ടയാടലുകള്‍ക്കുള്ള കുറ്റസമ്മതമെന്ന് പി സരിന്‍
കൊച്ചി: കെ പി സി സി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുകയാണെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയോട് ചെയ്ത സകല വേട്ടയാടലുകള്‍ക്കുമുള്ള കുറ്റസമ്മതമായിരിക്കുമെന്ന് കെ പി സി സി ഡിജിറ്റര്‍ മീഡിയ കണ്‍വീനര്‍ ഡോ പി സരിന്‍. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടകന്‍ പിണറായിയാണെന്നത് വ്യാജപ്രചാരണമാണെന്നും ആദ്യ അനുസ്മരണ പ്രഭാഷണം കെ പി സി സി അദ്ധ്യക്ഷന്‍ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
'കെ പി സി സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം രാഷ്ട്രീയ-കലാ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും മത സാമുദായിക നേതാക്കളെയും ഒക്കെ ഉള്‍പ്പെടുത്തി സമുചിതമായി ആചരിക്കുകയാണ്. സ്‌നേഹംകൊണ്ട് ലോകം കീഴടക്കിയ ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണം മറ്റു അഭിപ്രായ വ്യത്യാസങ്ങള്‍ക്കെല്ലാം അതീതമായി സ്‌നേഹത്തിന്റെ ഭാഷയില്‍ തന്നെ നടത്തുവാനാണ് കെ പി സി സിയുടെ തീരുമാനം'

'കെ പി സി സി നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പരിപാടിയല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ നടത്തുന്ന ഒരു അനുസ്മരണ പരിപാടിയായി ഇത് മാറും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസിന്റെ നേതാവ് മാത്രമായിട്ടുമല്ല കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ കൊണ്ട് കേരളം മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ മനുഷ്യനോട് തെറ്റ് ചെയ്തവര്‍ എല്ലാവരും തന്നെ മാപ്പിരക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. മുഴുവന്‍ ജനതയുടെയും നേതാവായി ജനങ്ങളുടെ നായകനായി ആണ് അദ്ദേഹം മടങ്ങിയിരിക്കുന്നത്'.
'ആ മനുഷ്യന് എല്ലാവിധ ബഹുമാനത്തോടും കൂടി അനുസ്മരണം നടത്തേണ്ട ബാധ്യത കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട് . അതിന്റെ ഭാഗമായി അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ രജിസ്റ്റേഡ് പാര്‍ട്ടികളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എം വി ഗോവിന്ദനും ഗണേഷ് കുമാറും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ കീഴ് വഴക്കം അനുസരിച്ച് ഈ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്'.
'പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗിക ക്ഷണം ഉണ്ട്. സര്‍ക്കാരിന്റെ പ്രതിനിധികളായി പിണറായി വിജയനും മറ്റു ചില മന്ത്രിമാരും പങ്കെടുക്കുമെന്ന് അറിയാന്‍ കഴിയുന്നു. സിനിമാ-കലാ-സാംസ്‌കാരിക മേഖലയില്‍ ഉള്ളവര്‍ക്ക് ക്ഷണമുണ്ട്. വിവിധ ജാതി-മത-സാമുദായിക നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ശിവഗിരി മഠത്തിലെ സന്യാസിമാരും ക്രിസ്ത്യന്‍ മത മേലദ്ധ്യക്ഷന്മാരും പാളയം ഇമാമും അടക്കം പലര്‍ക്കും ഇതിലേക്ക് ക്ഷണമുണ്ട്.'
ഉമ്മന്‍ചാണ്ടി സാറിന്റെ അനുസ്മരണം നടത്തുന്നത് രാഷ്ട്രീയത്തിനും ജാതിമത സമുദായ വ്യത്യാസങ്ങള്‍ക്കും അതീതമായി തന്നെയാണ്. അതങ്ങനെ തന്നെയാണ് നടക്കേണ്ടത്. ഈ പരിപാടിയില്‍ വെറുമൊരു പ്രാസംഗികനായി പിണറായി വിജയന്‍ പങ്കെടുത്താല്‍ ഇന്നുവരെ അദ്ദേഹം ഉമ്മന്‍ചാണ്ടിയോട് ചെയ്ത സകല വേട്ടയാടലുകള്‍ക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രം നേതാവായിട്ടല്ല, മുഴുവന്‍ കേരള ജനതയുടെ നേതാവായിട്ട് ഉമ്മന്‍ ചാണ്ടി സാറിനെ കരുതി തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടത് എന്ന് ഒരിക്കലും വിസ്മരിച്ചു കൂടാ.
NB: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടകന്‍ പിണറായി ആണ് എന്നത് വ്യാജപ്രചാരണമാണ്. ആദ്യ അനുസ്മരണ പ്രഭാഷണം കെ പി സി സി അദ്ധ്യക്ഷന്‍ നിര്‍വ്വഹിക്കും.












Click it and Unblock the Notifications