Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് വിട്ട് ഒരു കളിയില്ലെന്ന് കെ മുരളീധരൻ; മുരളിയേട്ടൻ ഒപ്പമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ബി ജെപിയിലേക്ക് ക്ഷണിച്ചതിൽ പ്രതികരണവുമായി കെ മുരളീധരൻ. അദ്ദേഹം ഒരു തമാശ പറഞ്ഞതാണെന്നും ആ തമാശ കേട്ട് താനും ആസ്വദിച്ചു, ക്ഷണിച്ച അദ്ദേഹത്തിനും അറിയാം തന്നെ കിട്ടില്ല എന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വിട്ട് ഒരു കളിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവഗണന ഭാവിയിൽ ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തലമുറകൾ മാറുമ്പോൾ അതിനനുസരിച്ച് നിലപാടുകളിൽ മാറ്റം ഉണ്ടാവും. അതനുസരിച്ച് നമ്മൾ അഡ്ജസ്റ്റ് ചെയ്യുക, അല്ലാതെ അതിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല മുരളീധരൻ പറഞ്ഞു. പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ ചർച്ച നടക്കുമ്പോൾ കെ മുരളീധരന കോൺഗ്രസിൽ അവഗണനയാണോ പരിഗണനയാണോ എന്ന ചർച്ചയ്ക്ക് തന്നെ പ്രസക്തിയില്ലെന്നും മുരളീധരൻ പറഞ്ഞു.

muraleedharan

പാർട്ടി പോർമുഖത്ത് നിൽക്കുമ്പോൾ വ്യക്തിഗതമായ ഇഷ്ടാനുഷ്ടങ്ങൾ ചർച്ച ചെയ്യാൻ പാടില്ല. നവംബർ 23 കഴിഞ്ഞാൽ എല്ലാ രാഷ്ട്രീയ ഭാവികളുടെ കാര്യങ്ങളും പാർട്ടിയോഗത്തിൽ ചർച്ച ചെയ്യുമല്ലോ എന്നും അദ്ദേഹം പറഞ്ഞു. പത്മജ ബി ജെ പിയാണ് അവർക്ക് എന്തും പറയാം. ഞാൻ കോൺഗ്രസാണ് എനിക്ക് എല്ലാത്തിനും പാർട്ടിയുടെ നിലപാടിന് ഞാൻ വിധേയനാണ് മുരളീധരൻ പറഞ്ഞു. തന്റെ അമ്മയെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. അൻവറിന് വേണ്ടി യു ഡി എഫ് സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും നവംബർ 1,2,6 തീയതികളിൽ വയനാട്ടിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടും ചേലക്കരിലും പോകുമോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്കൽ പ്രസൻസ് ഇല്ലെങ്കിലും എല്ലാ പിന്തുണയും രാഹുലിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കെ മുരളീധരൻ തിരഞ്ഞെടുപ്പിനൊപ്പം ഇല്ലെന്ന് പറയുന്നതിൽ പ്രസക്തിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതി പിന്നാലെ ആദ്യം അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നെന്നും രാഹുൽ പറഞ്ഞു. അദ്ദേഹംതന്നോട് വളരെ പോസിറ്റീവ് ആയിട്ടാണ് പറഞ്ഞതെന്നും ഉപദേശങ്ങൾ തന്നെന്നും രാഹുൽ പറഞ്ഞു.

മുരളിയേട്ടൻ പാലക്കാട് വന്നിട്ടുണ്ട്. പാലക്കാട് വന്നപ്പോൾ നിങ്ങൾ കുത്തിക്കുത്തി ചോദിച്ചല്ലോ. അദ്ദേഹം എത്ര പോസിറ്റീവായാണ് പറഞ്ഞത്. അദ്ദേഹത്തെ ഞാൻ വീട്ടിൽ പോയി കണ്ടിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആദ്യം ഞാൻ അദ്ദേഹത്തെ പോയിക്കണ്ടിരുന്നു.

കേരളത്തിൽ ഏറ്റവും മുതിർന്ന താര പ്രചാരകർ ആയിട്ടുള്ള സീനിയർ നേതവാണ്. അദ്ദേഹം എന്നോട് വളരെ പോസിറ്റീവ് ആയിട്ടാണ് പറഞ്ഞത്. അദ്ദേഹം എനിക്ക് ഉപദേശങ്ങൾ തന്നു. മുരളിയേട്ടൻ ഈ തിരഞ്ഞെടുപ്പിനൊപ്പം ഇല്ല എന്ന് പറയുന്നതിൽ പ്രസക്തിയില്ല, മുരളിയേട്ടൻ ഉണ്ട്, അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+