പാലക്കാട് വിടി ബൽറാം പുറത്ത്;കാരണം ഇത്..ദില്ലിയിൽ ചർച്ചയിൽ നടന്നത് ഇങ്ങനെ
പാലക്കാട്; ഡിസിസി സാധ്യത പട്ടികയിൽ പാലക്കാട് ജില്ലയിൽ പോര് മുറുകുന്നു.അധ്യക്ഷസ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് ജില്ലയിൽ നിന്നും പ്രധാനമായി ഉയർന്നത്. ഇതിൽ മുൻ എംഎൽഎയും ഡിസിസി അധ്യക്ഷനുമായി എവി ഗോപിനാഥിന്റെ പേരിനെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. ഇതോടെ അന്തിമ പട്ടികയിൽ വൻ അട്ടിമറി തന്നെ ഉണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ഡിസിസി അധ്യക്ഷ ചർച്ച മുറുകിയപ്പോൾ തന്നെ എവി ഗോപിനാഥന്റെ പേരായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ നേതൃത്വവുമായി ഇടഞ്ഞ എവി ഗോപിനാഥന് കോൺഗ്രസ് അധ്യക്ഷ പദം വാഗ്ദാനം ചെയ്തായിരുന്നു ഇപ്പോഴത്തെ കെപിസിസി അധ്യക്ഷനായ കെ സുധാകരൻ അനുനയിപ്പിച്ചത്. അതുകൊണ്ട് തന്നെ ദില്ലിയിൽ നടന്ന ചർച്ചയിൽ കെ സുധാകരൻ ഗോപിനാഥന്റെ പേര് ശക്തമായി വാദിച്ചു.

എന്നാൽ ഇത് വലിയ പോരിനാണ് വഴിവെച്ചത്. പാലക്കാട് എംപിയായ മുൻ ഡിസിസി പ്രസിഡന്റും എംപിയുമായ വി കെ ശ്രീകണ്‌ഠൻ ഉൾപ്പെടെയുള്ളവരാണ് ഇതിനെതിരെ പ്രതിഷേധം ഉയർത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിപക്ഷത്തിന് വലിച്ച് കീറാൻ അവസരം ഉണ്ടാക്കിയ വ്യക്തിയെ പരിഗണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു എംപി പക്ഷത്തിന്റെ നിലപാട്. ശക്തമായ എതിർപ്പ് രേഖപ്പെടുത്തി ഒരു വലിയ വിഭാഗം നേതാക്കൾ ഒപ്പുശേഖരിച്ച് എഐസിസിക്ക് കൈമാറുകയും ചെയ്തു.

അതേസമയം ഡിസിസിയുടെ മുൻ പ്രസിഡന്റുമാരെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു വിഭാഗം രംഗത്തെത്തിയത്. ഇതോടെ ഗോപിനാഥന്റെ സാധ്യത പൂർണമായും അടഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഗോപിനാഥൻ അല്ലേങ്കിൽ മുൻ തൃത്താല എംഎൽഎയായ വിടി ബൽറാമിൻറെ പേര് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുമഅട്.

ഇത്തവണ ജില്ലയിൽ തലമുറമാറ്റം വേണമെന്നതാണ് വിടിയുടെ പേര് ഉയർത്തുന്നവരുടെ വാദം. യുവ നേതാവ് എന്നതിനപ്പുറം എല്ലാ വിഭാഗക്കാരുമായും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് വിടിയെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിടി ബൽറാമിന് പാലക്കാട് കേന്ദ്രീകരിച്ച് വേണ്ടത്ര പ്രവർത്തന പരിചയം ഇല്ലെന്നതാണ് മറുവിഭാഗം ഉയർത്തുന്ന ആക്ഷേപം.

അതിനിടെ കെപിസിസി ജനറൽ സെക്രട്ടറി എ തങ്കപ്പൻറെ പേര് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉയർത്തുന്നുണ്ട്. കെപിസിസി സെക്രട്ടറി പി ബാലഗോപിലെന്റെ പേരും ചർച്ചയാകുന്നുണ്ട്. ഗോപിനാഥിനെതിരെ കടുത്ത എതിർപ്പുണ്ടായാൽ ഇവരിൽ ആരെയെങ്കിലും പരിഗണിച്ചേക്കും. എന്നാൽ തങ്കപ്പനെതിരേയും എതിർപ്പ് ഉയരുന്നുണ്ടെന്നത് നേതൃത്വത്തിന് തലവേദനയാണ്. മാത്രമല്ല ജാതി മത സമവാക്യങ്ങൾ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതേസമയം ഇപ്പോൾ നടക്കുന്ന തർക്കങ്ങളിൽ കടുത്ത അമർഷത്തിലാണ് എനി ഗോപിനാഥ്. താൻ ആരോടും സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയത്തിൽ ഹൈക്കമാന്റ് ഉചിതമായ തിരുമാനം തന്നെ എടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോപിനാഥൻ പറഞ്ഞു. അതേസമയം അതിനിടെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഈ മാസം അവസാനത്തോടെ തന്നെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഹൈക്കമാന്റ്. നിലവിലെ പട്ടികയിൽ ഗ്രൂപ്പ് നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അത് പരിഗണിക്കാതെ മുന്നോട്ട് പോകാനാണ് ഹൈക്കമാന്റ് നീക്കം. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് ഇനിയും വഴങ്ങിയാൽ കേരളത്തിൽ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് നേതൃത്വം കരുതുന്നു അതേസമയം ഗ്രൂപ്പ് നേതാക്കളെ തള്ളി കേരളത്തിൽ എങ്ങനെ സംഘടന പ്രവർത്തനം മുന്നോട്ട് പോകുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications