സുബൈറിന്റെ കൊലപാതകം: നാല് പേർ കസ്റ്റഡിയിൽ; വിശദമായി ചോദ്യം ചെയ്യുന്നതായി പൊലീസ്
പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. പോലീസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. കസ്റ്റഡിയിൽ എടുത്തവരുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറായിട്ടില്ല.
ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ജില്ലയിൽ മറ്റൊരു തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്ത വിവരം പൊലീസ് പുറത്തു വിട്ടത്.
പാലക്കാട് കസബ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എന്നാൽ ഉടൻ തന്നെ കസ്റ്റഡിൽ എടുത്തവരെ ഇവിടെ നിന്നും മാറ്റിയേക്കും എന്നാണ് സൂചന.

സുദർശൻ, ഷൈജു, ശ്രീജിത്ത്, ജിനീഷ് എന്നിവരാണ് നിലവിൽ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. ഇനി ഒരാൾ കൂടി ആണ് പിടിയിൽ ആകാനുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, ഇവരെ എവിടെ നിന്നാണ് പിടികൂടിയതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷം മുൻപ് എസ് ഡി പി ഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെ ആണ് കസ്റ്റഡിയിൽ എടുത്തതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിന്നും ആയിരുന്നു അക്രമികൾ രക്ഷപ്പെട്ട കാർ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നത്. പ്രതികൾക്ക് കഞ്ചിക്കോട് നിന്ന് വാളയാർ ദേശീയ പാതയിലേക്കും തുടർന്ന് സംസ്ഥാനത്തിന് പുറത്തേക്കും പോകാൻ സാധിക്കും. അതേസമയം, പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനെ ആണ് അക്രമികൾ വെട്ടിക്കൊന്നത്. 47 - കാരനായ സുബൈറാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു.

ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. അക്രമികളുടെ സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി. അതേസമയം, രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി.

അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റിയിരുന്നു. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ മരിച്ച സുബൈർ പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകൻ ആണ്.

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലപ്പെട്ടതിന്റെ കാരണമോ ഇതിന്റെ പക വീട്ടലോ ആകാം ഈ കൊലപാതകത്തിന് പിന്നിൽ എന്നും സംശയം ഉയർന്ന് വന്നിരുന്നു. കൃത്യമായും സുബൈറിനെ ലക്ഷ്യമിട്ടായിരുന്നു അക്രമി സംഘം എത്തിയത്. എന്നാൽ, സുബൈറിന് ഒപ്പം ഉണ്ടായിരുന്ന പിതാവിനെ അക്രമികൾ ആക്രമിച്ചില്ല എന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്.
Recommended Video

എന്നാൽ, സംഭവത്തിന് പിന്നാലെ കൊലപാതകത്തിലെ എഫ് ഐ ആർ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം ആണെന്ന് എഫ് ഐ ആർ വ്യക്തമാക്കി. രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തി എന്നാണ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നത്. അക്രമികൾ മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമമാണ് നടത്തിയത്. അക്രമി സംഘത്തിന്റെ അരും കൊലയിൽ മരിച്ച സുബൈറിന്റെ അച്ഛൻ അബൂബക്കറിന്റെ പരാതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പാലക്കാട് കസബ പൊലീസ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ആരെയും പ്രതി ചേർത്തിട്ടില്ലായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടെ ആണ് സുബൈറിന്റെ കൊലപാതകം നടത്തിയിരിക്കുന്നതെന്ന് ആയിരുന്നു എഫ് ഐ ആറിൽ വ്യക്തമാക്കിയിരുന്നത്.












Click it and Unblock the Notifications