ശ്രീനിവാസൻ വധക്കേസ്: അന്വേഷണം ഊർജ്ജിതം: പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന്
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ ഇന്ന് അറസ്റ്റിലായ പ്രതികളുമായി തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയിൽ നിന്ന് ആയുധം ഒളിപ്പിച്ച് സ്ഥലവും പ്രതികൾ കൊലപാതകം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലവും കണ്ടെത്തണം.
കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് പുതിയ അറസ്റ്റ് ഉണ്ടാകാൻ ഇടയില്ല. അതേസമയം, ശ്രീനിവാസൻ വധക്കേസിൽ നാലു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എ.ഡി.ജി.പി. വിജയ് സാഖറേ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികളായ ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ , ഫിറോസ് , കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിൽ , ബാസിത് തുടങ്ങിയവരെ ആണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസിൽ 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

പാലക്കാട് ജില്ലയിലെ എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെ ആറംഗ കൊലപാതക സംഘത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു. ഇക്ബാല്‍ എന്ന ആളെ ആയിരുന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതക സമയത്ത് ഇയാൾ ഓടിച്ച ആക്ടിവയും പൊലീസ് കണ്ടെത്തി. കൊലയാളി സംഘങ്ങൾ ചുവന്ന നിറത്തിലുള്ള മാരുതി കാറിൽ ആണ് ആയുധം എത്തിച്ചതെന്ന വിവരവും അന്വേഷണത്തിൽ പൊലീസ് ഇതോടെ തിരിച്ചറിഞ്ഞു.

എന്നാൽ, ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതികൾ പാലക്കാട് ബി ജെ പി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങൾ ആയിരുന്നു പൊലീസിന് ലഭിച്ചിരുന്നത്. മൂന്ന് ബൈക്കുകളും കാറും ഉപയോഗിച്ച് ആയിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. ഇതിൽ അക്രമി സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിൽ ആണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.

എന്നാൽ, ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടിയിരുന്നു. നാളെ വൈകിട്ട് ആറു മണി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ കളക്ടർ മൃണ്‍മയീ ജോഷിയുടെതാണ് പുതിയ ഉത്തരവ്. നിരോധാജ്ഞ നീട്ടണമെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ജില്ലയിൽ ഇത് രണ്ടാം തവണയാണ് നിരോധനാജ്ഞ നീട്ടുന്നത്.

പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. എന്നാൽ, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടത്.
അശ്വതി ശ്രീകാന്ത് അല്ലേ? അതെ; ആരാധകർക്ക് ഈ ലുക്കിൽ ചെറിയ സംശയം; കാണാം

45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ശ്രീനിവാസന് വെട്ടേൾക്കുകയായിരുന്നു. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
Recommended Video
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications