കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഹര്‍ജി പൊതു താത്പര്യത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.ഹര്‍ജി നല്‍കിയ ആള്‍ കേസിലെ പ്രോസിക്യൂട്ടര്‍ അല്ലെന്നും കോടതി വിമര്‍ശിച്ചു. ഹര്‍ജിയുടെ വിശ്വാസ്യതയും കോടതി ചോദ്യം ചെയ്തു. ഉത്തമ വിശ്വാസത്തോടെയല്ല ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്നും കോടതി വിമര്‍ശിച്ചു

Court Order

കേസ് നിരുപാധികം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐ എംഎല്‍എ വിഎസ് സുനില്‍ കുമാറും കോടതിയില്‍ പരാതി നല്‍കിയിരുന്നു. അഴിമതിക്കെതിരെയുള്ള തന്‍റെ സമരത്തിന്‍റെ വിജയമാണിതെന്നാണ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്.കേസ് പിന്‍വലിക്കുന്നതില്‍ പൊതു ജന താതപര്യമില്ലെന്നാണ് പ്രതിപക്ഷ നേതാവും സുനില്‍ കുമാറും തങ്ങളുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ഹര്‍ജികളും കൂടി പരിഗണിച്ചാണ് വിധി.

ഇത്തരമൊരു വിധിതന്നെയാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ടിഎച്ച് മുസ്തഫ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിധിയെ കുറിച്ച് പ്രതികരിച്ചില്ല. വിധി പ്രസ്താവം പൂര്‍ണമായി മനസ്സിലാക്കിയ ശേഷം പ്രതികരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

1991-92 കാലഘട്ടത്തില്‍ കെ കരുണാകരന്‍ മന്ത്രിസഭയാണ് പതിനായിരം മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഇറക്കുമതിയില്‍ സംസ്ഥാന ഖജനാവിന് 2.32 കോടി രൂപ നഷ്ടം വന്നു എന്നാണ് ആരോപണം. മുഖ്യമന്ത്രിയായിരുന്ന കരുണാകരനും ഭക്ഷ്യമന്ത്രിയായിരുന്നു ടിഎച്ച് മുസ്തഫയും ആയിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികള്‍. കരുണാകരന്റെ മരണ ശേഷം അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. 2005 ല്‍ തീരുമാനം എടുത്തപ്പോള്‍ അടുത്ത തവണ വന്ന വിഎസ് സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

English summary
Palmolein case could not be with drwan- court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X