Get Updates
Get notified of breaking news, exclusive insights, and must-see stories!

സാദിഖലി തങ്ങള്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍; ദേശീയ ഉപദേശക സമിതി ചെയര്‍മാനായും തിരഞ്ഞെടുത്തു

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങള്‍ അന്തരിച്ചതിനെ തുടര്‍ന്ന് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. ഹൈദരലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പാണക്കാട് കുടുംബത്തിലെ പ്രമുഖരും യോഗത്തില്‍ സംബന്ധിച്ചു. മുസ്ലിം ലീഗിന്റെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാനായും സാദിഖലി തങ്ങളെ തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട വിവരം ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ പ്രഖ്യാപിച്ചു.

s

പികെ കുഞ്ഞാലിക്കിട്ടി, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ മുസ്ലിം ലീഗിന്റെ സുപ്രധാന നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. സാദിഖലി തങ്ങള്‍ക്ക് എല്ലാവരും പിന്തുണ നല്‍കണമെന്ന് ഖാദര്‍ മൊയ്തീന്‍ അഭ്യര്‍ഥിച്ചു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലെ തീരുമാനമെടുക്കല്‍, രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാട് എടുക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നത് ദേശീയ രാഷ്ട്രീയ ഉപദേശക സമിതിയാണ്. ഈ സമിതിയുടെ ചെയര്‍മാനായും സാദിഖലിയെ തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ അദ്ദേഹം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്. നേരത്തെ യൂത്ത് ലീഗിന്റെയും എസ്‌കെഎസ്എസ്എഫിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. ദര്‍ശന ടിവി ചെയര്‍മാനാണ്.

കലാ-സാംസ്‌കാരിക മേഖലകളില്‍ അതീവ താല്‍പ്പര്യമുള്ള വ്യക്തിയാണ് സാദിഖലി തങ്ങള്‍. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം കൃത്യമായ ഇടപെടല്‍ നടത്താറുണ്ട്. ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായി കിടന്ന വേളയില്‍ സംസ്ഥാന അധ്യക്ഷന്‍ പങ്കെടുക്കേണ്ട എല്ലാ പരിപാടികളിലും സാദിഖലി തങ്ങളായിരുന്നു പ്രതിനിധീകരിച്ചിരുന്നത്. സാദിഖലി തങ്ങള്‍ തന്നെയാകും മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന് നേരത്തെ ധാരണയായിരുന്നു. പാണക്കാട്ടെ മറ്റു തങ്ങള്‍മാരില്‍ നിന്ന് വ്യത്യസ്തമായി വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തി കൂടിയാണ് സാദിഖലി തങ്ങള്‍. ഹരിത വിവാദത്തില്‍ ആരോപണ വിധേയരെ സാദിഖലി തങ്ങള്‍ സംരക്ഷിക്കുന്നു എന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഹാഗിയ സോഫിയ വിഷയത്തിലെ ലേഖനത്തിന്റെ പേരിലും തങ്ങള്‍ വിമര്‍ശനം നേരിട്ടു.

12 വര്‍ഷത്തോളം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ഹൈദരലി തങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് മയ്യിത്ത് പാണക്കാട്ടെ വീട്ടിലെത്തിച്ചു. ശേഷം പൊതുദര്‍ശനത്തിന് വച്ചു. രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. രാത്രി വൈകിയും ജനക്കൂട്ടം അവസാന നോക്ക് കാണാന്‍ തിക്കുംതിരക്കും കൂട്ടി. രാവിലെയാണ് ഖബറടക്കം ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റി പുലര്‍ച്ചെ രണ്ടരയോടെ ഖബറടക്കം നടത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് അവസാന നോക്ക് കാണാനായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+