ഷാരോണ്‍ ഗ്രീഷ്മയെ കാണുന്നത് ബസ് യാത്രയ്ക്കിടെ: ജാതക ദോഷം കെട്ടുകഥ, ഒഴിവാക്കാന്‍ ഉറപ്പിച്ചു
തിരുവനന്തപുരം: പാറശ്ശാലയില്‍ യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിന് ശേഷം പ്രതിയെ പാറശാലയിലെ വീട്ടിലുള്‍പ്പടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ഷാരോണിന്റെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ കുടുംബത്തിന് ഗ്രീഷ്മയെ സംശയമുണ്ടായിരുന്നെങ്കിലും പാറശ്സാല പൊലീസിന്റെ അന്വേഷണം ആ തരത്തിലായിരുന്നില്ല മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇന്നലെ എട്ടുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഷാരോണിന്റെ കൊലപാതകത്തിലെ തെളിവുകള്‍ ഉന്നത പൊലീസ് സംഘം തെളിയിക്കുകയായിരുന്നു.

ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചെങ്കിലും കൃത്യത്തില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പടെ ശേഖരിക്കേണ്ടതുണ്ട്. ഷാരോണിന് നല്‍കിയ വിഷത്തിന്റ ബാക്കി ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചത് കേസില്‍ നിർണ്ണായകമാണ്.

വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തമായ മൊഴികളാണ് ഗ്രീഷ്മ നല്‍കിയിരിക്കുന്നത്. തെളിവുകളേക്കുറിച്ച് പൊലീസിന് കൂടുതല്‍ മനസ്സിലാക്കാനുമുണ്ട്. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അങ്ങേയറ്റം ആസൂത്രണം ചെയ്താണ് ഗ്രീഷ്മ ഷാരോണിനെ ഇല്ലാതാക്കിയത്. ഷാരോണിന്റെ കുടുംബത്തിലടക്കം സംശയമുണ്ടാക്കിയ ജോത്സ്യക്കഥ തെറ്റാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പൊലീസിന് ഏറ്റവും കൂടുതല്‍ സഹായകരമായത് ഗ്രീഷ്മയുടെ ഗൂഗിള്‍ സെർച്ച് ഹിസ്റ്ററിയാണ്. വിഷം സംബന്ധിച്ച കാര്യങ്ങളാണ് ഗ്രീഷ്മ കൂടുതലും സെർച്ച് ചെയ്തിരുന്നത്. സ്ലോ പോയിസൺ, മറ്റു വിശദാംശങ്ങൾ തുടങ്ങിയവ സംബന്ധിച്ചായിരുന്നു കൂടുതലും തിരഞ്ഞിരുന്നത്. ഷാരോണിനെ വീട്ടില്‍ വിളിച്ച് വരുത്തി നല്‍കിയ കഷായത്തില്‍ കാപിക് എന്ന കളനാശിനിയാണ് ഒഴിച്ചിരുന്നതെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയിലുള്ളത്.

തമിഴ്നാട്ടിൽ പഠനത്തിന് പോകുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ബസില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് നയിക്കുന്നത്. തുടർന്നാണ് ഇരുവരം ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. ഈ സമയത്താണ് വെട്ടുകാട് പള്ളിയിൽ വന്ന് ഗ്രീഷ്മയുടെ ആവശ്യപ്രകാരം ഷാരോൺ താലി ചാർത്തുന്നത്. ഇതിന്റെ ചിത്രങ്ങളടക്കം ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

ഈ വിവാഹക്കാരം ഗ്രീഷ്മയുടെ വീട്ടുകാർ അറിയുമോ എന്ന കാര്യത്തില്‍ പൊലീസിന് നിലവില്‍ വ്യക്തതിയില്ല. വിവാഹം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിലും മാതാപിതാക്കളുടെ പങ്കെത്ര എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

ഷാരോണിനെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി കൊലപ്പെടുത്തി എന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ഷാരോണിനെ ഒഴിവാക്കാൻ പലതവണ ശ്രമിച്ചിരുന്നു. ഷാരോണിനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജാതകദോഷ കഥകള്‍ അടക്കം പറഞ്ഞത്. എന്നാൽ ഇതൊന്നും ഏൽക്കാത്തതിനാലാണ് ഗ്രീഷ്മ കൊലപാതകത്തിലേക്ക് തന്നെ കടന്നതെന്നാണ് പൊലീസ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.

ഷാരോണിനെ കൊല്ലുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു ഓഗസ്റ്റ് 14-ാം തിയതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നത്. ആ സമയത്ത് വീട്ടില്‍ ഗ്രീഷ്മയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. കളനാശിനി ചേർത്ത കഷായം കുടിച്ച ഉടന്‍ തന്നെ ഷാരോണ്‍ ഛർദ്ദിച്ചിരുന്നു. കഷായം കുടിച്ചപ്പോൾ കൈപ്പുണ്ടെന്ന് പറഞ്ഞപ്പോള്‍ അപ്പോൾ ഫ്രൂട്ടി എടുത്ത് ഷാരോണിന് നല്‍. എന്നാല്‍ അപ്പോള്‍ തന്നെ യുവാവ് അവിടുന്ന് പോവുകയും ചെയ്തു. പിന്നീട് ഷാരോണ്‍ ആശുപത്രിയിലായെങ്കിലും ഒരു ഘട്ടത്തില്‍ പോലും വിഷം നല്‍കിയതിനെക്കുറിച്ച് തുറന്ന് പറയാന്‍ ഗ്രീഷ്മ തയ്യാറായില്ല.












Click it and Unblock the Notifications