തെങ്ങിന് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി ഉച്ചത്തില്‍ സംഗീതം വെച്ചിരുന്നു; സത്യമാണെന്ന് സുരേഷ് ഗോപി
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുരേഷ് ഗോപിയും കുടുംബവും വീട്ടിലാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തരുടെ അടുപ്പിന് അരികിലേക്ക് അമ്മ എത്തും എന്നാണ് വിശ്വാസം

തിരുവനന്തപുരം: പണ്ട് കാലത്ത് തെങ്ങിന് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി സംഗീതം ഉച്ചത്തില്‍ വെച്ചിരുന്ന സമ്പ്രദായം ഉണ്ടായിരുന്നു എന്ന് നടനും രാജ്യസഭാ മുന്‍ എം പിയുമായ സുരേഷ് ഗോപി. ഉത്സവങ്ങളുടെ പേരിലായിരുന്നു ഇത് നടന്നിരുന്നത് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മരങ്ങള്‍ക്ക് കര സ്പര്‍ശം കൊടുത്താല്‍ പിറ്റേ ദിവസം തൊട്ട് അതിന്റെ പച്ചപ്പിന് കൂടുതല്‍ ഭംഗി വരും എന്ന് ഇക്കാലത്തും പറയാറുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.

സൈക്കോളജിയല്ല, സത്യം
ഇത് സൈക്കോളജിയല്ല എന്നും യാഥാര്‍ത്ഥ്യമാണ് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വീട്ടിലാണ് സുരേഷ് ഗോപിയും കുടുംബവും പൊങ്കാലയിടുന്നത്. കൊവിഡിനും മൂന്ന് വര്‍ഷം മുന്‍പ് തന്നെ തങ്ങള്‍ വീട്ടില്‍ പൊങ്കാലയിട്ട് തുടങ്ങിയിരുന്നു എന്ന് സുരേഷ് ഗോപിയുടെ ഭാര്യ രാധിക വ്യക്തമാക്കി. അമ്മയുമായി പോയി മടങ്ങി വരുമ്പോള്‍ ട്രാഫിക്കില്‍ പെട്ട് കൂടുതല്‍ നേരം കാറിലിരിക്കേണ്ടി വന്നത് ബുദ്ധിമുട്ടാകാറുണ്ട് എന്നും രാധിക പറഞ്ഞു.

നിവേദ്യം സ്വീകരിക്കാന്‍ ആറ്റുകാലമ്മ വരും
അതേസമയം ഒരുപാട് പ്രഷര്‍ കൂടുന്നതുകൊണ്ട്, അങ്ങോട്ടുപോയി തിക്കിനും തിരക്കിനും ആക്കം കൂട്ടാതെ വീടുകളില്‍ തന്നെ പൊങ്കാലയിടുന്ന ഒരുപാട് പേരുണ്ട് എന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അത് മാതൃകയാക്കി കൊണ്ടാണ് നമ്മളും വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ തുടങ്ങിയത് എന്നും സുരേഷ് ഗോപി പറഞ്ഞു. നൈവേദ്യം സ്വീകരിക്കാന്‍ അമ്മ ഭക്തര്‍ക്കരികിലേക്ക് വരും എന്നൊരു വിശ്വാസമുണ്ടെന്നും അതാണ് നമ്മുടെ ആചാരത്തിന് ബലമേകുന്നത് എന്നും താരം പറഞ്ഞു.

ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവരെല്ലാം പൂരപ്പറമ്പുകളിലേക്കെത്തുന്നു
അങ്ങനെയാണ് പൊങ്കാലയടുപ്പിന് അരികിലിരിക്കുന്ന ഓരോ ഭക്തരും വിചാരിക്കുന്നത്. വാഹനങ്ങള്‍ ദേശീയപാതയോരത്ത് അട്ടിയിട്ടിട്ട് ആളുകള്‍ പോയിരിക്കുന്നത് കാണുമ്പോള്‍ തനിക്ക് തോന്നിയത് രണ്ട് വര്‍ഷത്തെ ചങ്ങലയ്ക്കിടല്‍ ഒരു ബന്ധനമായി മനുഷ്യര്‍ക്ക് അനുഭവപ്പെട്ടു എന്നാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. വിശ്വാസിയാണെങ്കിലും അല്ലെങ്കിലും ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവരെല്ലാം ഇതുപോലുള്ള പൂരപ്പറമ്പുകളിലേക്കും പെരുന്നാളിനുമെല്ലാം ഓടി എത്തുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാവരുടെയും അവകാശം
അവര്‍ ജീവിതമാണ് അവിടെ ആഘോഷിക്കുന്നത് എന്നും ജീവിതത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. ഭൂമിയിലെ എല്ലാ ഉത്പ്പന്നങ്ങള്‍ക്കും വസ്തുക്കള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട് എന്നും മര്യാദാപൂര്‍ണമായ രീതികളിലൂടെയെല്ലാം സ്നേഹം കൈമാറണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. മനുഷ്യന് മനുഷ്യനിലേക്കും മനുഷ്യന് മരത്തിലേക്കും മനുഷ്യന് മൃഗത്തിലേക്കും മനുഷ്യന് മണ്ണിലേക്കും ആ സ്നേഹം പകര്‍ന്നേ മതിയാവൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications