Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത മുഖ്യമന്ത്രിയ്ക്ക് 30 ലക്ഷം നല്‍കി... ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലുകള്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആവശ്യത്തിനും അനാവശ്യത്തിനും സംരക്ഷിച്ച് പോന്ന ആളായിരുന്നു പിസി ജോര്‍ജ്ജ്. എന്നാല്‍ ഇപ്പോള്‍ കളിയെല്ലാം മാറി. ജോര്‍ജ്ജ് ഇപ്പോള്‍ എതിര്‍ടീമിന്റെ പോരാളിയെ പോലെ ആണ്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഭൂചലനം ഉണ്ടായപ്പോള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ പിസി ജോര്‍ജ്ജ് മൊഴി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്.

30 ലക്ഷം മുഖ്യമന്ത്രിയ്ക്ക്

30 ലക്ഷം മുഖ്യമന്ത്രിയ്ക്ക്

സോളാര്‍ ഇടപാടില്‍ സരിത എസ് നായര്‍ മുഖ്യമന്ത്രിയ്ക്ക് 30 ലക്ഷം രൂപ നല്‍കിയുട്ടുണ്ടെന്ന് പിസി ജോര്‍ജ്ജ്. സരിത തനിയ്ക്ക് നല്‍കിയ കത്തിലാണ് ഈ വിവരമുള്ളതെന്നും പിസി ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സരിതയുടെ പണം

സരിതയുടെ പണം

സോളാറിന്റെ പേരില്‍ പലരില്‍ നിന്നും കോടികള്‍ വാങ്ങിയ സരിത അത് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നല്‍കി. കേസില്‍ പിടിയ്ക്കപ്പെടുമ്പോള്‍ സരിതയുടെ കൈവശം പൈസയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ജോര്‍ജ്ജിന്റെ മൊഴി.

 കേസ് ഒതുക്കിയത്

കേസ് ഒതുക്കിയത്

പല കേസുകളും ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി സരിതയ്ക്ക് പണം നല്‍കിയത് അവരോട് ഏറെ അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളാണെന്ന് ജോര്‍ജ്ജിന്റെ ആരോപണം.

ആന്റോ ആന്റണി

ആന്റോ ആന്റണി

ആന്റോ ആന്റണിയാണ് സോളാറില്‍ കോടികള്‍ സമ്പാദിക്കാന്‍ ശ്രമിച്ചത്. വിവാദമായപ്പോള്‍ ആന്റോ അത് ഉപേക്ഷിയ്ക്കുകയായിരുന്നു.

ഫോണ്‍ സംഭാഷണം

ഫോണ്‍ സംഭാഷണം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്, എംപിമാരായ ജോസ് കെ മാണി, ആന്റോ ആന്റണി, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജോപ്പന്‍, ജിക്കുമോന്‍, സലീം രാജ് എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിയ്ക്കണം എന്ന ആവശ്യം.

ബാര്‍ കോഴയുടെ പണം

ബാര്‍ കോഴയുടെ പണം

സോളാറില്‍ ജോസ് കെ മാണിയുടെ പേര് പുറത്ത് വരാതിരിയ്ക്കാന്‍ ബാര്‍ കോഴയില്‍ ആദ്യം കിട്ടി പണം കെഎം മാണി സരിതയ്ക്ക് നല്‍കിയെന്ന് സംശയിക്കുന്നതായും പിസി ജോര്‍ജ്ജ്.

സരിതയുടെ കത്തില്‍

സരിതയുടെ കത്തില്‍

സരിതയുടെ കത്തില്‍ മുഖ്യമന്ത്രിയടേയും, രണ്ട് മന്ത്രിമാരുടേയും അഞ്ച് യുവ എംഎല്‍എമാരുടേയും പേരുകളുണ്ടെന്നും ജോര്‍ജ്ജ് മൊഴി കൊടുത്തു.

ആര്യാടന്‍ വാങ്ങി, ജോസഫ് വാങ്ങിയില്ല

ആര്യാടന്‍ വാങ്ങി, ജോസഫ് വാങ്ങിയില്ല

കെസി ജോസഫ് പണം വാങ്ങിയതായി സരിതയുടെ കത്തില്‍ പറയുന്നില്ലത്രെ. എന്നാല്‍ ആര്യാടന്‍ മുഹമ്മദിന്റെ പേര് പറയുന്നും ഉണ്ട്.

അഴിമതിയ്‌ക്കെതിരെ

അഴിമതിയ്‌ക്കെതിരെ

അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ആര്‍ക്കൊപ്പം വേണമെങ്കിലും നില്‍ക്കും എന്നാണ് ജോര്‍ജ്ജ് ഇപ്പോള്‍ പറയുന്നത്. രണ്ട് മാസത്തിനകം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+