കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടോ മൂന്നോ മാസക്കാലം സര്‍ക്കാര്‍ ഇല്ലായെന്ന് കരുതി ചത്ത് പോകുമോ? ആഞ്ഞടിച്ച് പിസി ജോർജ്

Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരവേ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണം എന്നുളള തന്റെ നിര്‍ദേശം അവഗണിച്ചതിനെതിരെയാണ് പിസി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ മാസക്കാലം സര്‍ക്കാര്‍ ഇല്ലായെന്ന് കരുതി ചത്ത് പോകുമൊ എന്ന് പിസി ജോര്‍ജ് തുറന്നടിച്ചു. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് പ്രതികരണം.

ഇടത് തരംഗമുണ്ടായാൽ സെഞ്ച്വറിയടിക്കും, 20 സീറ്റ് വരെ അധികം, ബിജെപി നിർജീവമെന്ന് സിപിഎം വിലയിരുത്തൽഇടത് തരംഗമുണ്ടായാൽ സെഞ്ച്വറിയടിക്കും, 20 സീറ്റ് വരെ അധികം, ബിജെപി നിർജീവമെന്ന് സിപിഎം വിലയിരുത്തൽ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും മാറ്റി വെയ്ക്കണം എന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താന്‍ സജ്ജമാണ് എന്നാണ് സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് എടുത്തത്. എല്ലാം സജ്ജമാണെന്നും പ്രശ്‌നങ്ങള്‍ ഇല്ലെന്നും അവകാശപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ എവിടെയാണെന്ന് പിസി ജോര്‍ജ് ചോദിച്ചു.

pc

ലോകവ്യാപകമായി കൊവിഡ് വ്യാപിക്കുന്നതിനൊപ്പം കേരളത്തിലും കൊവിഡ് ശക്തി പ്രാപിക്കുകയാണ്. ഈ അപകടം മുന്നില്‍ കണ്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണം എന്ന് താന്‍ സര്‍ക്കാരിനോട് വിനയത്തോടെ അപേക്ഷിച്ചത്. എന്നാല്‍ അവര്‍ അതിന് സമ്മതിച്ചില്ല. ഇലക്ഷന്‍ കമ്മീഷനോട് നിര്‍ബന്ധിച്ചിട്ടും സമ്മതിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണം എന്ന് പറഞ്ഞതും സമ്മതിച്ചില്ല. എല്ലാം നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമായിരുന്നു. എന്നിട്ട് ഇപ്പോള്‍ എവിടെ പോയി എന്നും പിസി ജോര്‍ജ് ചോദിച്ചു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

നിയമസഭാ തിരഞ്ഞെടുപ്പ് എങ്കിലും മാറ്റി വെയ്ക്കണം എന്ന് താന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസത്തേക്ക് നീട്ടി വെച്ചാല്‍ ചത്ത് പോകുമോ എന്നും പിസി ജോര്‍ജ്ജ് ചോദിച്ചു. ഒരു കാരണവശാലും തിരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ പറ്റില്ലെന്നും എല്ലാം സജ്ജമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കത്ത് കൊടുത്ത് തിരഞ്ഞെടുപ്പ് നടത്തി. ആര് ഉത്തരവാദിത്തം പറയുമെന്നാണ് ആലോചിച്ചത് എന്നും പിസി ജോര്‍ജ് ചോദിച്ചു. ഇനി സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാതെ സ്വയം സംരക്ഷിക്കാനുളള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്നും വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

സ്റ്റൈലിഷായി നോറ ഫത്തേഹി, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
PC George MLA blames State Government for Covid second wave in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X