Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയില്‍ ചേരാന്‍ കൈക്കൂലി വാങ്ങിച്ച മാണി, മകന്‍ സോളാറിലും ബാര്‍ കോഴയിലും: ജോര്‍ജ്ജ്

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയ്ക്കും മകന്‍ ജോസ് കെ മാണിയക്കും എതിരെ ഗുരുതര ആരപോണങ്ങളുയര്‍ത്തി പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മാണിയുടേയും ജോസ് കെ മാണിയുടേയും അഴിമതിക്കഥകള്‍ തുറന്ന് പറഞ്ഞുകൊണ്ടാണ് കത്ത്.

മുഖ്യമന്ത്രിക്ക് ഇതില്‍ പലതും മുമ്പേ അറിയാമെന്ന സൂചനയും ജോര്‍ജ്ജിന്റെ കത്തിലുണ്ട്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മനസ്സാക്ഷ് രഹിതനും ദുഷ്ടമനസ്ഥിതിയുള്ള ആളുമാണ് കെഎം മാണിയെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം. കേരള കോണ്‍ഗ്രസില്‍ ചേരുന്നതിന് വേണ്ടി കൈക്കൂലി ചോദിച്ച് വാങ്ങിയ ആളാണ് മാണിയെന്നും കത്തില്‍ ആരോപിക്കുന്നു.

പിസി ജോര്‍ജ്ജിന്റെ കത്ത് വായിക്കാം

പാര്‍ട്ടിയില്‍ ചേരാനും കൈക്കൂലി

പാര്‍ട്ടിയില്‍ ചേരാനും കൈക്കൂലി

കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ അതില്‍ ചേരാന്‍ കെഎം മാണി കൈക്കൂലി ചോദിച്ചെന്ന് ജോര്‍ജ്ജിന്റെ കത്തില്‍ ഒരു ജീപ്പ്, പാലാ നിയോജകമണ്ഡലത്തിലെ സഥാനാര്‍ത്ഥിത്വം, 10000 രൂപ- ഇത്രയും ആണത്രെ മാണി ആവശ്യപ്പെട്ടത്. പണം മുഴനനും ലഭിച്ചതിന് ശേഷം മാത്രമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും കത്തില്‍ പറയുന്നു.

തന്നെ ഒഴിവാക്കാന്‍

തന്നെ ഒഴിവാക്കാന്‍

മൂന്ന് മന്ത്രി സ്ഥാനം അവകാശപ്പെട്ട പാര്‍ട്ടി, അത് കളഞ്ഞ് കുളിച്ചത് തന്നെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണെന്നാണ് ജോര്‍ജ്ജിന്റെ ആക്ഷേപം.

മാണിക്ക് പുത്രവാത്സല്യം

മാണിക്ക് പുത്രവാത്സല്യം

അന്ധമായ പുത്ര വാത്സല്യത്തിന്റെ പിടിയിലമര്‍ന്ന് കുലം മുടിയാന്‍ കാരണഭൂതനാകുന്ന ധൃതരാഷ്ട്രരുടെ അവസ്ഥയിലാണ് കെഎം മാണി ഉള്ളതെന്ന് കത്തില്‍ പറയുന്നു.

മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം

മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം

കഴിഞ്ഞ ബജറ്റിനോടനുബന്ധിച്ച് മാണിക്ക് ചിലര്‍ അഞ്ച് കോടി രൂപ കൈക്കൂലി കൊടുത്ത കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞതായി ജോര്‍ജ്ജ് ഓര്‍മിപ്പിക്കുന്നുണ്ട്. അന്ന് അവര്‍ കൊടുത്ത പണത്തില്‍ എണ്ണായിരം രൂപ കുറവുണ്ടായിരുന്നു. പണമെണ്ണുന്ന യന്ത്രം ഉപയോഗിച്ചാണത്രെ മാണി അത് കണ്ടെത്തിയത്.

സരിത ബന്ധം

സരിത ബന്ധം

ജോസ് കെ മാണിയ്ക്ക് സരിതയുമായുള്ള ബന്ധം നേരത്തേ തന്നെ കെഎം മാണിയെ അറിയിച്ചിരുന്നു. പ്രകൃതി വിരുദ്ധ സമീപനവും ടെലിഫോണ്‍ സംഭാഷണ ആസ്വാദനവുമായും ബന്ധപ്പെട്ടാണ് സരിതയുടെ കത്തില്‍ ജോസ് കെ മാണിയുടെ പേരെന്നും അറിയിച്ചിരുന്നത്രെ.

സോളാറും ബാര്‍ കോഴയും

സോളാറും ബാര്‍ കോഴയും

സോളാര്‍ തട്ടിപ്പ് കേസിലും ബാര്‍ കോഴ ഇടപാടിലും ജോസ് കെ മാണിക്ക് പങ്കുണ്ടെന്ന് ജോര്‍ജ്ജ് കത്തില്‍ ആരോപിക്കുന്നു.

വന്‍കിട ടയര്‍ കമ്പനി 10 കോടി നല്‍കി

വന്‍കിട ടയര്‍ കമ്പനി 10 കോടി നല്‍കി

റബ്ബര്‍ വിലയിടിവിനെതിരെ കേരള കോണ്‍ഗ്രസ് സമരം തുടങ്ങാന്‍ തീരുനമാനിച്ചപ്പോള്‍ അതില്‍ നിന്ന് പിന്‍മാറാന്‍ വന്‍കിട ടയര്‍കമ്പനി ജോസ് കെ മാണിക്ക് 10 കോടി രൂപ നല്‍കിയെന്നും ജോര്‍ജ്ജ് ആരോപിക്കുന്നു.

അവന്റെ പോക്ക് ശരിയല്ല ജോര്‍ജ്ജേ

അവന്റെ പോക്ക് ശരിയല്ല ജോര്‍ജ്ജേ

ജോസ് കെ മാണിയുടെ കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ' അവന്റെ പോക്ക് ശരിയല്ല ജോര്‍ജ്ജേ' എന്നാണത്രെ കെഎം മാണി മറുപടി പറഞ്ഞത്. ഇത് കേട്ടപ്പോള്‍ സഹാതപം തോന്നിയെന്നും ജോര്‍ജ്ജ് പറയുന്നു.

മാണിയെ വെറുക്കുന്നു

മാണിയെ വെറുക്കുന്നു

വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്ന കാലം മുതലേ കെഎം മാണിയോടെ വെറുപ്പാണെന്നാണ് ജോര്‍ജ്ജ് കത്തില്‍ പറയുന്നത്. അത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിയോട് നേരത്തെ തന്നെ പറഞ്ഞിട്ടും ഉണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+